കൽപ്പറ്റ: ‘100 സുവര്‍ണ്ണ ദിനങ്ങള്‍’ (100 Golden Days) എന്ന പേരില്‍ കേരള ബാങ്ക് നടപ്പിലാക്കുന്ന പ്രത്യേക സ്വര്‍ണ്ണപ്പണയ വായ്പാ ക്യാമ്പയിൻ വിജയിപ്പിക്കുന്നതിൻ്റെ ഭാഗമായി വയനാട് ജില്ലയിലെ ജീവനക്കാരുടെ സംഗമം സംഘടിപ്പിച്ചു. മുട്ടിൽ എം ആർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കേരള ബാങ്ക് ഡയറക്ടർ . പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു. റീജിയനൽ ജനറൽ മാനേജർ ഷിബു എം പി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർമാരായ ബിനു എൽ പി, കെ രഞ്ജിനി, ശ്രീമതി ഗീതാലക്ഷ്മി കെ , എ.ജി.എം .സുകേഷ് കെ പി , ട്രേഡ് യൂണിയൻ നേതാക്കളായ സബിൻ ദാസ്, .പി മുനീർ എന്നിവർ സംസാരിച്ചു. ജെ.സി.ഐ ട്രെയിനർ പി വി സുരേന്ദ്രനാഥ് ക്ലാസെടുത്തു. കേരള ബാങ്ക് വയനാട് സി.പി.സി ഡെപ്യൂട്ടി ജനറൽ മാനേജർ വിനോദൻ ചെറിയാലത്ത് സ്വാഗതവും സീനിയർ മാനേജർ പ്രഷീദ് സി ജി നന്ദിയും പറഞ്ഞു. സ്വര്‍ണ്ണപ്പണയ വായ്പാ വിതരണത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച വയനാട് ജില്ലയിലെ കോറോം, മീനങ്ങാടി, അമ്പലവയൽ, പുൽപ്പള്ളി ശാഖ കൾക്കും കുടിശ്ശിക നിവാരണത്തിൽ ലക്ഷ്യം കൈവരിച്ച ബത്തേരി ശാഖക്കും ഉപഹാരം നല്കി. 31.10.2025 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനില്‍ ഒരു ലക്ഷം രൂപ വരെയുള്ള സ്വര്‍ണ്ണപ്പണയ വായ്പകള്‍ക്ക് 100 രൂപയ്ക്ക് പ്രതിമാസ പലിശ വെറും 77 പൈസ മാത്രമായിരിക്കും.
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...