കൽപ്പറ്റ: എട്ടരവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികന് 14 വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ. വെള്ളമുണ്ട പോലീസ് 2021 ൽ രജിസ്റ്റർ ചെയ്ത് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിലാണ് കണ്ണൂർ പേരാവൂർ സ്വദേശി ജെയിംസ് വർഗീസിനെ ശിക്ഷിച്ചത്. കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി സ്പെഷൽ ജഡ്ജ് കെ. കൃഷ്ണകുമാറാണ് വിവിധ വകുപ്പുകളിൽ ശിക്ഷ വിധിച്ചത്. കണ്ണൂർ പേരാവൂർ തൊണ്ടി വയലാമണ്ണിൽ ജെയിംസ് വർഗീസിനെയാണ് 14 വർഷം തടവിനും 30,000 രൂപ പിഴയടക്കാനും സ്പെഷൽ ജഡ്ജ് കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്.
354-ാം വകുപ്പ് പ്രകാരം 3 വർഷവും 5000 രൂപ പിഴയും 354 (എ 1ഐ) വകുപ്പ് പ്രകാരം 3 വർഷവും 5000 രൂപ പിഴയും പോക്സോ കേസിൽ എട്ട് വർഷം തടവും ശിക്ഷ വിധിച്ചു.
വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിൽ 2021- ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വാടക വീട്ടിൽ താമസിച്ച് ജോലി ചെയ്ത് വരികയായിരുന്ന പ്രതി ഒപ്പം ജോലി ചെയ്തയാളുടെ മകളെ പീഡിപ്പിച്ചുവെന്നാണ് കേസ്.
8 വയസ്സുകാരിയാണ് പീഡനത്തിരയായത്.
വെള്ളമുണ്ട സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന വി.വി. അജീഷ് ആണ് കേസ് എടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി. സിവിൽ പോലീസ് ഓഫീസർ കെ.കെ. റമീന പ്രോസിക്യൂഷനെ സഹായിച്ചു.
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...