ഇത്തിരി കഞ്ഞിയെടുക്കട്ടേ ? പൊടിയരിക്കഞ്ഞി ?

വാളാട് ഗവൺമെൻ്റ് ഹയർസെക്കണ്ടറി സ്കുളിലെ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കാണ് 11 മണിയുടെ ഇടവേളയിൽ പൊടിയരിക്കഞ്ഞി വിതരണം ചെയ്യുന്നത്. അഞ്ച് കിലോമീറ്ററിലധികം നടന്ന് സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾ സ്കൂളിലുണ്ട് എന്ന തിരിച്ചറിവാണ് സ്കൂളധികൃതരെ കഞ്ഞി വിതരണത്തിലേക്ക് നയിച്ചത്. പി.ടി.എ പ്രസിഡണ്ട് അസീസ് വാളാടിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തവിഞ്ഞാൽപഞ്ചായത്ത് അംഗം ശ്രീലത കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ രാജീവൻ പുതിയേടത്ത്, ജാഫർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.എൻ.എസ്.എസ്. വളണ്ടിയർമാർ കഞ്ഞി വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *