.
ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി ‘മീത്തൽ അലൈനേഴ്സ്’ എന്ന ഓർത്തോഡോന്റിക്‌സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ ക്ലിനിക്കിന്റെ ശാഖയായാണ് ഈ പുതിയ സ്ഥാപനം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
കൽപ്പറ്റ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. ടി.ജെ. ഐസക്ക് ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. അലി പള്ളിയാൽ, മോയിൻ കടവൻ, ഡോ. ഖദീജ ഷാനവാസ്, ഡോ. അബ്ദുൽ സമദ്, ഡോ. ശ്രീലക്ഷ്മി, ഇസ്മയിൽ തിയ്യകണ്ടി, ബഷീർ പിസി, അഡ്വ.ഉമ്മർ കടവൻ, സൈനബ അലി, മെഹ്റി ആയിഷ എന്നിവർ ചടങ്ങിൽ സംസാരിച്ചു.