മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. കോളേജ് കാമ്പസിൽ വെച്ച് നടന്ന ചടങ്ങിൽ പ്രിവിലേജ് കാർഡ് വിതരണോദ്ഘാടനം വയനാട് ജില്ലാ പോലീസ് മേധാവി ശ്രീ. തപോഷ് ബസുമതാരി ഐ.പി.എസിന് നൽകികൊണ്ട് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ നിർവഹിച്ചു. സുൽത്താൻ ബത്തേരി ഡി വൈ എസ് പി കെ കെ അബ്ദുൾ ഷെരീഫിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കല്പറ്റ ഡി വൈ എസ് പി പി എൽ ഷൈജു, സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി എം എം അബ്ദുൾ കരീം, ഡീൻ ഡോ. എ പി കാമത്, ഡി ജി എം ഷാനവാസ് പള്ളിയാൽ, ജില്ലാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം എ സന്തോഷ്,വയനാട് ജില്ലാ പോലിസ് സഹകരണ സംഘം പ്രസിഡന്റ് കെ എം ശശീധരൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പരിപാടിക്ക് DGM സൂപ്പി കല്ലങ്കോടൻ സ്വാഗതവും ജില്ലാ പോലീസ് അസോസിയേഷൻ സെക്രട്ടറി ഇർഷാദ് മുബാറക് നന്ദിയും അർപ്പിച്ച് സംസാരിച്ചു.
പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ വിവിധ ചികിത്സാ സേവനങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക, കൂടാതെ, സ്പെഷ്യൽ പ്രിവിലേജ് കാർഡുൾപ്പെടെ ആരോഗ്യപരമായ കാര്യങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും കൂടുതൽ ശ്രദ്ധയും വേണ്ട പരിചരണവും നൽകുക തുടങ്ങിയവയാണ് ഈ സംരംഭത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ.
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...