പത്തനംതിട്ട സ്വദേശി രാജേഷ് കൃഷ്ണയാണ് എ.ഐ.സി യു.കെയെ പ്രതിനിധീകരിക്കുന്നത്
മധുര: 24-ാമത് സിപിഐ(എം) പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനായി AIC, UKയെ പ്രതിനിധീകരിച്ച് ആദ്യമായി ഒരു മലയാളി എത്തുന്നു. എഐസിയുടെ ദേശിയ സെക്രട്ടറി ബ്രിട്ടണിൽ നിന്നുള്ള ഹർസേവ് ബെയിൻസിനൊപ്പമാണ് പത്തനംതിട്ട സ്വദേശി രാജേഷ് കൃഷ്ണ യുകെ പ്രതിനിധിയായി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 1967 ൽ രൂപീകൃതമായ എഐസി, ബ്രിട്ടണിലും അയർലൻഡിലും സിപിഐഎമ്മിന്റെ വിദേശ വിഭാഗമാണ്. മുൻപ് സ്കൂൾ വിദ്യാഭ്യാസ കാലം മുതൽ സജീവ എസ്എഫ്ഐ പ്രവർത്തകനായിരുന്ന രാജേഷ് കൃഷ്ണ, 23 വർഷം മുമ്പാണ് തൊഴിൽ സംബന്ധമായി യുകെ യിലേക്ക് പോകുന്നത്. അവിടെ മാധ്യമപ്രവർത്തകൻ എന്ന നിലയിൽ കൃത്യമായി പ്രവർത്തിക്കുന്നതിനിടയിലും സംഘടനാ പ്രവർത്തനം ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. ഇതാണ് യുകെയിൽ നിന്നുള്ള ആദ്യ മലയാളി പ്രതിനിധിയായി അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നതിനുള്ള കാരണം.പാർട്ടി കോൺഗ്രസിന് മുന്നോടിയായി ലണ്ടനിലെ ഹീത്രൂവിൽ ബ്രിട്ടൺ, അയർലണ്ട് സമ്മേളനവും നടന്നിരുന്നു.
കൽപ്പറ്റ: .ബ്രഹ്മഗിരി ഡെവലപ്മെൻറ് സൊസൈറ്റിയിലെ സാമ്പത്തിക അഴിമതി ഇ ഡി അന്വേഷിക്കണമെന്ന് കർഷക കോൺഗ്രസ് 100 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് ബ്രഹ്മഗിരിയിൽ നടന്നതെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ...
കൽപ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന വയനാട് ഫെസ്റ്റിന്റെ ഭാഗമായുള്ള അക്വാ ടണൽ എക്സ്പോയിൽ ഇന്ന് കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർ ഷോ ഗ്രൗണ്ടിൽ...
കല്‍പ്പറ്റ: ഇന്ത്യയിലെ ബയോമെഡിക്കല്‍ എന്‍ജിനീയര്‍മാരുടെ പ്രൊഫഷണല്‍ സംഘടനയായ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദേശീയ വൈസ് പ്രസിഡന്റായി വയനാട് മീനങ്ങാടി സ്വദേശിയായ സരുണ്‍ മാണിയെ തെരഞ്ഞെടുത്തു....
മുക്കം: ലഹരി മയക്കു മരുന്നുകളുടെ വ്യാപന പശ്ചാത്തലത്തിൽ ലഹരിക്കെതിരെ കൈകോർക്കാം എന്ന ശീർഷകത്തിൽ ചെറിയ പെരുന്നാൾ ദിനത്തിൽ നടന്ന മനുഷ്യ ചങ്ങലയിൽ അണിനിരന്നത് ആയിരങ്ങൾ. ചുള്ളിക്കാപറമ്പ് -...