ചുണ്ടേൽ ഉപാസന ആർട്സ്‌ ആൻഡ്‌ സ്‌പോർട്‌സ്‌ ക്ലബ്‌ നടത്തുന്ന ലഹരിവിരുദ്ധ മാജിക്‌ ഷോയ്‌ക്ക്‌ സംഘാടകസമിതി രൂപീകരിച്ചു

കൽപ്പറ്റ:. ചുണ്ടേൽ ഉപാസന ആർട്സ്‌ ആൻഡ്‌ സ്‌പോർട്‌സ്‌ ക്ലബ്‌ നടത്തുന്ന ലഹരിവിരുദ്ധ മാജിക്‌ ഷോയ്‌ക്ക്‌ സംഘാടകസമിതി രൂപീകരിച്ചു. ചുണ്ടേൽ എസ്‌റ്റേറ്റ്‌ മദ്രസാ ഹാളിൽ ഏഴിന്‌ വൈകിട്ട്‌ അഞ്ചിനും സെന്റ്‌ ജൂഡ്‌സ്‌ പാരിഷ്‌ ഹാളിൽ എട്ടിന്‌ വൈകിട്ട്‌ അഞ്ചിനും മജീഷ്യൻ രാജീവ്‌ മേമുണ്ടയുടെ നേതൃത്വത്തിലാണ്‌ ഷോ നടക്കുക. ചുണ്ടേൽ വില്ലേജിലെ അഞ്ച്‌ വാർഡുകളിലും ലഹരിവിരുദ്ധ ജനകീയ കൂട്ടായ്‌മയും ചേരും. രണ്ടു മുതൽ ഏഴുവരെ ലഘുലേഖാ വിതരണവും നടക്കും. ചുണ്ടേൽ വില്ലേജിലെ 1556 വീടുകളിലും ലഘുലേഖ എത്തിക്കും. സംഘാടകസമിതി രൂപീകരണം എം ജനാർദനൻ ഉദ്‌ഘാടനംചെയ്‌തു. കെ തോമസ്‌ അധ്യക്ഷനായി. ക്രൂസ്‌ തദ്ദേവൂസ്‌, എൻ ഒ ദേവസി, സി ഒ രൂപേഷ്‌, കെ എസ്‌ ഹരിശങ്കർ, കെ അനിത, പി ഷൈനി, ടി എ സബിത, പ്രവീൺകുമാർ തുടങ്ങിയവർ സംംസാരിച്ചു. ഭാരവാഹികൾ: വിൻസി വില്യംസ്‌ (ചെയർമാൻ), എസ്‌ രഘു (കൺവീനർ).

Leave a Reply

Your email address will not be published. Required fields are marked *