ദേവദാസ് ടി പി – ടെക്നോളജി മീഡിയ സ്പെഷ്യൽ കറസ്പോണ്ടൻ്റ് മീഡിയ വിംഗ്സ്-
തൃശ്ശൂർ :
ഭാരത സർക്കാരിന്റെ സൂക്ഷ്മ ചെറുകിട ഇടത്തര സംരംഭക (എം.എസ്.എം.ഇ) മന്ത്രാലയത്തിന് കീഴിലുള്ള സംസ്ഥാനതല ഓഫീസായ എം.എസ്.എം.ഇ. ഡെവലപ്മെന്റ് ആൻഡ് ഫെസിലിറ്റേഷൻ ഓഫീസ്, തൃശ്ശൂരും സ്മാൾ ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് ബാങ്ക് ഓഫ് ഇന്ത്യയും (SIDBI), സംയുക്തമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, കാനറാ ബാങ്ക് എന്നിവരുടെ പിന്തുണയോടെ എം.എസ്.എം.ഇ. ഡെവലപ്മെന്റ് ആൻഡ് ഫെസിലിറ്റേഷൻ ഓഫീസ്, തൃശ്ശൂരിൽ വച്ച് നടത്തുന്ന രണ്ടു ദിവസത്തെ വെണ്ടർ ഡെവലപ്മെൻറ് പ്രോഗ്രാം ഉദ്ഘാടനം സംരംഭക മേഖലയിലെ അജിത്കുമാർ കെ, എക്സിക്യൂട്ടീവ് ചെയർമാൻ, ബോർഡ് ഓഫ് പബ്ലിക് സെക്ടർ ട്രാൻസ്ഫോർമേ ഷൻ, കേരള സര്ക്കാർ നിർവഹിച്ചു.
കേന്ദ്ര ഗവൺമെന്റിന്റെ എം.എസ്.എം.ഇ മന്ത്രാലയം നടപ്പാക്കുന്ന പബ്ലിക് പ്രൊക്യൂർമെൻറ് പോളിസി പ്രകാരം എല്ലാ കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളും തങ്ങളുടെ വാർഷിക പർച്ചേസ് മൂല്യത്തിന്റെ 25% സൂക്ഷ്മ ചെറുകിട മേഖലയിൽ നിന്നുള്ള സംരംഭകരിൽ നിന്നും വാങ്ങേണ്ടതാണ്. സൗജന്യ ടെൻഡർസെറ്റ്, EMD ഒഴിവാക്കൽ, ടെൻഡറിൽ പങ്കെടുക്കുന്ന MSE കൾക്കുള്ള പ്രൈസ് പ്രിഫെറെൻസ് എന്നിവയാണ് പോളിസിയുടെ ഭാഗമായി നൽകുന്ന പ്രധാന ആനുകൂല്യങ്ങൾ. പോളിസി പ്രകാരം സൂക്ഷ്മ ചെറുകിട സംരംഭത്തിൽ നിന്നും വാങ്ങുന്നതിനായി 358 ഇനങ്ങൾ സംവരണം ചെയ്തിട്ടുണ്ട്. ഈ പോളിസിയുടെ സുഗമമായ നടത്തിപ്പിലേക്ക് ഉതകുന്നതിനു വേണ്ടിയാണു ഈ ദ്വിദിന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
കേന്ദ്ര സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങൾക്കാവശ്യമായ ഉത്പന്നങ്ങളും സേവനങ്ങളും നൽകാൻ കഴിയുന്ന അനുയോജ്യരായ ചെറുകിട സംരംഭകരെ കണ്ടെത്താൻ സഹായിക്കുന്ന പ്രോഗ്രാമാണിത്. പോളിസി സംബന്ധമായ മാനദണ്ഡങ്ങൾ, പൊതുമേഖല സ്ഥാപനങ്ങളുടെ ചെറുകിട സംരഭകരുമായുള്ള ബിസിനസ് അവസരങ്ങളെക്കുറിച്ചുള്ള പ്രെസൻറ്റേഷൻ, തുടർന്നുള്ള B2B മീറ്റിംഗ്, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതുമായി ബന്ധപ്പെട്ട് നൽകുന്ന സേവനങ്ങൾ, പൊതുമേഖലയിലെ പർച്ചേസിന് സഹായിക്കുന്ന ഗവണ്മെന്റ് ഇ മാർക്കറ്റ് (GeM), തങ്ങളുടെ പണം കാലതാമസം കൂടാതെ കിട്ടാൻ സഹായിക്കുന്ന TReDs പ്ലാറ്റ്ഫോ൦, ഇതുമായി ബന്ധപ്പെട്ട പരാതിപരിഹാര സംവിധാനമായ MSME സമാധാൻ പോർട്ടൽ, കേന്ദ്ര ഗവണ്മെന്റ് പുതുതായി ആരംഭിച്ച ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ്(ONDC) എന്നിവയെക്കുറിച്ചുള്ള വിശദമായ സെഷനുകളും പരിപാടിയിലുണ്ട്.
ഡിസംബർ 4,5 തീയതികളിൽ നടക്കുന്ന മീറ്റിൽ രണ്ട് ദിവസങ്ങളിലായികേരളത്തിൽ നിന്നുള്ള 400 എം.എസ്.എം.ഇകളും ഡിഫെൻസ് ഡിപ്പാർട്മെന്റ്, കൊച്ചിൻ ഷിപ്പ് യാർഡ് , ബിപിസിഎൽ മുതലായ മുപ്പതു പൊതുമേഖലസ്ഥാപനങ്ങൾ/ സർക്കാർ വകുപ്പുകൾ എന്നിവർ പങ്കെടുക്കുന്നു.
ഉദ്ഘാടന ചടങ്ങിൽ എം.എസ്.എം.ഇ – ഡി.എഫ്.ഒ, തൃശൂർ ജോയിന്റ് ഡയറക്ടർ പ്രകാശ് ജി. എസ്, IEDS അധ്യക്ഷത വഹിച്ചു. സിഡ്ബി ഡെപ്യൂട്ടി ജനറൽ മാനേജർ . ഷാജു റാഫേൽ ടി. ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു സംസാരിച്ചു. KSSIA തൃശൂർ ജില്ലാ പ്രസിഡന്റ് ഫിലിപ്പ് എം. മുളക്കൽ , ലഘു ഉദ്യോഗ് ഭാരതി തൃശൂർ ജില്ലാ പ്രസിഡന്റ് സേ ഡോ. വി. എ. വേണുഗോപാൽ, എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തു. എം.എസ്.എം.ഇ – ഡി.എഫ്.ഒ, തൃശൂർ അസിസ്റ്റന്റ് ഡയറക്ടർ മാർട്ടിൻ പി. ചാക്കോ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.
One thought on “സംരംഭക മേഖലയിലെ ദ്വിദിന വെണ്ടർ ഡെവലപ്മെന്റ് പ്രോഗ്രാം തൃശൂരിൽ തുടങ്ങി.”
. കൽപ്പറ്റ: പതിനാറാം ധനകാര്യ കമ്മീഷൻ കാപ്പിക്ക് കൂടുതൽ തുക അനുവദിച്ചേക്കും. അടുത്ത വർഷത്തെ കേന്ദ്ര ബഡ്ജറ്റിൽ കാപ്പി മേഖലക്കുള്ള വിഹിതവും വർദ്ധിപ്പിച്ചേക്കും. ഇതിന് മുന്നോടിയായി കേന്ദ്ര...
കൽപ്പറ്റ: യൂറോപ്യൻ യൂണിയൻ ഡിഫോറസ്റ്റേഷൻ റഗുലേഷൻ ആക്ടിൻ്റെ നിബന്ധനകൾ കർഷകർ ഗൗരവത്തിലെടുക്കണമെന്ന് കോഫീ ബോർഡ് സെക്രട്ടറി എം. കുർമറാവു ഐ എ.എസ്. ഇന്ത്യാ കോഫീ ആപ്പ് രജിസ്ട്രേഷന്...
മാനന്തവാടി:. അഞ്ചുകുന്ന് ബോലോറോയും സ്കൂട്ട റും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ. സ്കൂട്ടർ യാത്രക്കാരൻ മരിച്ചു: സ്ത്രീയുടെ നില ഗുരുതരം. റിപ്പൺ സ്വദേശി അരീക്കാടൻ നൂറുദ്ദീൻ (35) ആണ്...
മാനന്തവാടി: : കാട്ടിക്കുളത്തിന് സമീപം കാട്ടാനയുടെ ആക്രമണത്തില് മധ്യവയസ്കന് പരിക്കേറ്റു. മണ്ണുണ്ടി ഉന്നതിയിലെ ചിന്നന് (51) നാണ് പരിക്കേറ്റത്. ഇന്ന് പുലര്ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്തെത്തിയ...
ബാംബൂ വില്ലേജിന്റെ ആദ്യ ഓണം നിറങ്ങളുടെയും രുചികളുടെയും ഒരുമയുടെയും ആഘോഷമായി മാറി. ഓരോ യൂണിറ്റും ഒരോവിഭവം സംഭാവന ചെയ്തപ്പോൾ, ഓണസദ്യ ഒരു സമൂഹത്തിൻ്റെ പ്രതീകമായി മാറി. നിറങ്ങളിൽ...
certificate for seminar