കൊച്ചി: മലയാറ്റൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ 19 വയസ്സുള്ള ചിത്രപ്രിയയുടെ മരണത്തിന് പിന്നിൽ ആൺസുഹൃത്ത് തന്നെയെന്ന് പോലീസ്. കാമുകനായ 21 വയസ്സുകാരൻ അലനാണ് ഈ കൃത്യം ചെയ്തതെന്ന് സമ്മതിച്ചത്. കാണാതായി 4 ദിവസങ്ങൾക്കു ശേഷമാണ് ചിറയ്ക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ കണ്ടെത്തുന്നത്.
പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, ഞായറാഴ്ച രാത്രി 1.53ന് ഇരുവരും ബൈക്കിൽ പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. അലനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. മറ്റൊരാളുമായി ചിത്രപ്രിയക്ക് ബന്ധമുണ്ടെന്ന സംശയമാണ് ഇതിന് കാരണം എന്നാണ് അലന്റെ മൊഴി.
ബെംഗളൂരുവിലെ പഠനസ്ഥലത്ത് കാമുകനുണ്ടെന്ന അലന്റെ സംശയമാണ് സുഹൃത്തുക്കൾക്ക് ഒപ്പം കുടിച്ച ശേഷം രാത്രിയിൽ ഈ ദാരുണ സംഭവം നടത്തിയത്. കല്ലുകൊണ്ട് ചിത്രപ്രിയയുടെ തലയ്ക്ക് അടച്ചാണ് കൃത്യം നടത്തിയതെന്ന് അലൻ മൊഴി നൽകി. തലയുടെ പിന്നിൽ ആഴത്തിൽ മുറിവേറ്റ പാടുകൾ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. നിലവിൽ അലൻ പോലീസ് കസ്റ്റഡിയിലാണ്..
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...