വയനാടിനായി എസ്.ബി.ഐ ജനറല്‍ ഇന്‍ഷുറന്‍സ് 10 ലക്ഷം രൂപ നല്‍കി

കൽപറ്റ: പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന വയനാടിനായി എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് 10 ലക്ഷം രൂപ അക്ഷയ പത്ര ഫൗണ്ടേഷന് സംഭാവന നല്‍കി. ദുരന്ത മേഖലയിലെ ഫൗണ്ടേഷന്‍റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ തുക ഉപയോഗിക്കും.

അടിയന്തര ഭക്ഷണ വിതരണം, മെഡിക്കല്‍ സഹായം, വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് ആവശ്യ വിഭവങ്ങള്‍ എത്തിക്കുക തുടങ്ങിയ നിര്‍ണായക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് അക്ഷയ പത്ര ഫൗണ്ടേഷന്‍ നടത്തി പോരുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ സമൂഹത്തെ സഹായിക്കാനുള്ള എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സിന്‍റെ പ്രതിജ്ഞാബദ്ധതയാണിത്.

ഈയിടെ നടന്ന ദുരന്തം ഒരുപാടു പേരെ വഴിയാധാരമാക്കി. ഇവര്‍ക്കെല്ലാം അടിയന്തര സഹായം ആവശ്യമാണ്. ദുരിതാശ്വാസത്തില്‍ കാര്യക്ഷമവും ഫലപ്രദവുമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള അക്ഷയ പത്ര ഫൗണ്ടേഷന്‍ ഇവിടെയും സജീവമായി രംഗത്തുണ്ട്. എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സിന്‍റെ സംഭാവന ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയും ദുരിതബാധിതര്‍ക്ക് അത്യാവശ്യ പിന്തുണയും അവരുടെ ജീവിതം തിരിച്ചു പിടിക്കുന്നതിന് തുടക്കം കുറിക്കാനും വഴിയൊരുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post രാജ്യത്തെ മികച്ച ജില്ലാ പഞ്ചായത്ത് അവാര്‍ഡ് വയനാടിന്
Next post പരസ്യചിത്ര നിർമ്മാണത്തിന് പണം തട്ടിയെടുത്ത കേസിൽ പ്രതിക്ക് തടവും പിഴയും .  
Close

Thank you for visiting Malayalanad.in