കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചതിന് കാരണം ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത:മനുഷ്യാവകാശ കമ്മീഷൻ

വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റയാളുടെ മരണത്തിന് കാരണം ഗുരുതര പരിക്കും വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയുമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ചികിത്സാ പരിമിതി കാരണം വിലയേറിയ മനുഷ്യജീവൻ പൊലിയാതിരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു. വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ആരോഗ്യവകുപ്പു സെക്രട്ടറിയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
2024 ഫെബ്രുവരി 16 നാണ് ചെക്കാടിയിൽ കാട്ടാന ആക്രമണത്തിൽ പോൾ കൊല്ലപ്പെട്ടത്. വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ യഥാസമയം ചികിത്‌സ ലഭിച്ചില്ലെന്നായിരുന്നു പരാതി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
മാനന്തവാടി മെഡിക്കൽ കോളേജിൽ ഹ്യദയ ശസ്ത്രക്രിയക്ക് സൗകര്യമില്ലാത്തതിനാൽ പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി വയനാട് ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു. വയനാട് മെഡിക്കൽ കോളേജിൽ പോളിന് ചികിത്സ ലഭിച്ചില്ലെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ചന്ദന കൃഷി മാഫിയ – വിജിലൻസ് അന്വേഷണം വേണം: സി.പി.ഐ.
Next post ജീവാനന്ദം പദ്ധതിയുമായി മുന്നോട്ട് പോയാൽ ശക്തമായ പ്രക്ഷോഭങ്ങൾ നേരിടേണ്ടി വരും: രഞ്ജു.കെ.മാത്യു
Close

Thank you for visiting Malayalanad.in