പുൽപ്പള്ളി- ചന്ദന കൃഷിയിലൂടെ 15 വർഷം കൊണ്ട് കോടികൾ സമ്പാദിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചു എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് കോടികൾ കൈക്കലാക്കുന്നു .മുള്ളൻകൊല്ലി പഞ്ചായത്ത് കേന്ദ്രീകരിച്ചാണ് ഈ സംഘം പ്രവർത്തിക്കുന്നത് ‘ വരൾച്ചയും വന്യജീവി ശല്യവും മൂലം കൃഷി പാടെ തകർന്ന് കടക്കെണിയിലായ കർഷകരുടെ കൃഷി ഭൂമി ഏക്കറിന് 20 മുതൽ 25 ലക്ഷം രൂപ വരെ നൽകി ഇവർ വാങ്ങുന്നു ഇത്തരത്തിൽ വാങ്ങുന്ന ഭൂമിയിൽ ചന്ദനതൈ വച്ചതിനു ശേഷം അഞ്ച് സെൻ്റുകളുടെ പ്ലോട്ടുകളായി തിരിക്കുന്നു .അത്തരത്തിൽ തിരിക്കുന്ന അഞ്ച് സെൻ്റ് സ്ഥലത്ത് നിന്നും 15 വർഷങ്ങൾക്ക് ശേഷം ചന്ദനമരം മുറിക്കുമ്പോൾ അഞ്ചുകോടി രൂപ ആദായം ലഭിക്കുമെന്ന് തെറ്റിധരിപ്പിച്ച് നിക്ഷേപകരായിവരുന്ന ആളുകളിൽ നിന്ന് 5 സെൻ്റ് പ്ലോട്ടിന് 20 ലക്ഷം രൂപ വാങ്ങുന്നു .ഇത്തരത്തിൽ ഒരു ഏക്കർ സ്ഥലം വിറ്റ് കഴിയുമ്പോൾ ഏകദേശം ഒന്നേമുക്കാൽ കോടി രൂപ ഈ കമ്പനിയുടെ അക്കൗണ്ടിൽ എത്തുന്നു. ഈ റിയൽ എസ്റ്റേറ്റ് കമ്പനിക്ക് കൂടുതൽ സ്ഥലം വിൽക്കുന്ന കർഷരെ നിർബ്ബന്ധിച്ച് ഷെയർ എടുപ്പിക്കുന്നതായും അറിയാൻ കഴിയുന്നുണ്ട്. 1990 കളിലുണ്ടായിരുന്ന ആട് തേക്ക് മാഞ്ചിയം തട്ടിപ്പിനെ അനുസ്മരിപ്പിക്കുന്ന ഈ ബിസിനസ്സിൽ കൃഷിമന്ത്രിയുടെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടേയും ഫോട്ടോകളും ദുരുപയോഗം ചെയ്യുന്നു’ ഇത് സംബന്ധിച്ച് വിജിലൻസ് സമഗ്ര അന്വേഷണം നടത്തണമെന്ന് സി പി ഐ പുൽപ്പളളി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.യോഗത്തിൽ വി.എൻ.ബിജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, മണ്ഡലം സെക്രട്ടറി ടി.സി. ഗോപാലൻ ടി.ജെ., .ചാക്കോച്ചൻ ,കെ -എം. ബാബു, ജനകൻമാസ്റ്റർ, പീറ്റർ പി.വി. തുടങ്ങിയവർ സംസാരിച്ചു
Related News