മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പൊതുയോഗവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ഡി.സി.സി പ്രസിഡണ്ട് എൻ ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു..
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിനോ തോമസ് കടുപ്പിൽ അധ്യക്ഷത വഹിച്ചു. കെപിസിസി നിർവാഹ സമിതി അംഗം കെ .എൽ . പൗലോസ്, ഡി.സി.സി സെക്രട്ടറിമാരായ അഡ്വക്കേറ്റ് പി ഡി സജി,ബീന ജോസ്, മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വർഗീസ് മുരിയൻകാവിൽ എന്നിവർ പ്രസംഗിച്ചു.