അഖില കേരള വടംവലി മത്സരം ഇന്ന് വൈകുന്നേരം നീർവാരത്ത്.

കൽപ്പറ്റ : ജനകീയ സമിതി നീര്‍വാരവും, ഐ.ആര്‍.ഇ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന അഖില കേരള വടംവലി മത്സരം ഇന്ന് വൈകിട്ട് 6 മണിക്ക് നിര്‍വാരം ഗവ. ഹയര്‍ സെക്കണ്ടറി ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കും. മത്സരത്തിന്റെ ഉദ്ഘാടനം ടി. സിദ്ദിഖ് എം.എല്‍.എ നിര്‍വഹിക്കും. ചലിച്ചിത്രതാരം അനൂപ് ചന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. ജീവകാരുണ്യത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നതെന്നും ഒന്നാം 20001 രൂപ മുതല്‍ നിരവധി സമ്മാനങ്ങള്‍ വിജയികള്‍ക്ക് നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു. പരിപാടി നാടിൻ്റെ ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ .

Leave a Reply

Your email address will not be published. Required fields are marked *