കൽപ്പറ്റ കൈനാട്ടിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു അഞ്ചുകുന്ന് സ്വദേശി എടവലൻ സജീർ 32 ആണ് മരിച്ചത് ഇന്ന് വൈകുന്നേരം ആയിരുന്നു അപകടം . വെള്ളമുണ്ട പി.കെ.കെ. ഫുഡ്സ് കമ്പനി ഡ്രൈവറാണ് മരിച്ച സജീർ. തൊട്ടടുത്ത ബേക്കറിയിലേക്ക് സാധനങ്ങൾ ഇറക്കാൻ വാഹനം തിരിക്കുന്നതിനിടയാണ് ലോറി പിക്കപ്പ് വാനിൽ ഇടിച്ചത് .കൂടെയുണ്ടായിരുന്ന നൗഫലിനെ നിസ്സാര പരിക്കുകൾ ഓടെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സജീറിന് ഭാര്യ : ജസീല. പത്ത് ദിവസം പ്രായമുള്ള ഒരു കുട്ടിയടക്കം രണ്ട് മക്കളുമുണ്ട്. ഒരാഴ്ചക്കിടെ കൈ നാട്ടിയിൽ രണ്ടാമത്തെ അപകട മരണമാണ് സജീറിൻ്റേത്. . കൈനാട്ടി സിഗ്നൽ കഴിഞ്ഞു വാഹനങ്ങൾ അമിതവേഗതയിൽ ഓടുന്നതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. ഇവിടെ വേഗത നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് ആവശ്യം .