മാനന്തവാടി : വയനാട് ജില്ലയിൽ എ+ രക്തത്തിന് ആവശ്യക്കാർ അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ടീം ജ്യോതിർഗമയുടെ നേതൃത്വത്തിൽ എ+ ഗ്രൂപ്പൂക്കാർക്കായി പ്രത്യേക രക്തദാന ക്യാമ്പ് നടത്തി. പട്ടിക വിഭാഗക്കാരിലും പാരമ്പര്യമായും അല്ലാതെയും രക്ത ജന്യ രോഗികൾ കൂടുതൽ ഉള്ളതിനാലമാണ് വയനാട്ടിൽ എ+ രക്തത്തിന് കൂടുതൽ ആവശ്യക്കാർ ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ രക്തദാന സന്ദേശം യുവാക്കളിലേക്ക് എത്തിക്കുന്നതിനും കൂടുതൽ എ +ve ദാതാക്കളെ കണ്ടെത്തുന്നതിനായിട്ടാണ് രക്തദാന ക്യാമ്പ് നടത്തിയത്. വയനാട് മെഡിക്കൽ കോളജ് ബ്ലഡ് സെൻ്ററിൽ നടന്ന ക്യാമ്പ് സി ഡിറ്റ് പഠന കേന്ദ്രം മാനേജിംഗ് ഡയറക്ടർ എ.വി. അനീഷ് ഉദ്ഘാടനം ചെയ്തു. ടീം ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ. എം. ഷിനോജ് അധ്യക്ഷത വഹിച്ചു. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ. എം.കെ. അനുപ്രിയ രക്തദാതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി. മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെക്രട്ടറി റിജോ നടു തോട്ടത്തിൽ, സൺഡേ സ്കൂൾ അധ്യാപക രായ അനില ബിജു വാഴതോട്ടത്തിൽ, ബെറ്റി പള്ളിപ്പാട്ട്, പ്രിൻസി മൂത്താശേരിയിൽ, ബേസിൽ വർഗീസ് വലിയപറമ്പിൽ, ബെനീറ്റ വർഗീസ് വലിയപറമ്പിൽ, സന്നദ്ധ രക്തദാന പ്രവർത്തകൻ ജോയി പോൾ, ജിഷ വർഗീസ് എന്നിവർ പ്രസംഗിച്ചു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...