മേപ്പാടി: ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബക്കിങ്ഹാം യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിഭാഗം തലവനും മിൽട്ടൺ കീനെസ് ആശുപത്രിയിലെ ഡേ കെയർ സർജറി വിഭാഗം സീനിയർ സർജനുമായ പ്രൊഫസർ ഡഗ് മാക്വിനി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് സന്ദർശിച്ചു. ഡേ കെയർ സർജറിയുടെ സാധ്യതകളെ കുറിച്ചും പ്രാധാന്യത്തെ കുറിച്ചും സർജറി വിഭാഗം ഡോക്ടർമാരുമായും മെഡിക്കൽ പിജി വിദ്യാർത്ഥികളുമായും ചർച്ച ചെയ്തു. ആശുപത്രിവാസമില്ലാതെ ശസ്ത്രക്രിയ കഴിഞ്ഞ അന്നുതന്നെ വീട്ടിൽ പോകാമെന്നുള്ളതും തന്മൂലം ചികിത്സക്കുവേണ്ട ചെലവുകൾ കുറയ്ക്കാമെന്നതും ആശുപത്രിയിൽ കിടക്കുമ്പോൾ പിടിപ്പെട്ടേക്കാവുന്ന അണുബാധകൾ കുറയ്ക്കാമെന്നതും(പ്രത്യേകിച്ച് കുട്ടികളിൽ) രക്തസ്രാവം തീരെ ഇല്ല എന്നതും രോഗ മുക്തി വളരെ പെട്ടെന്നായതുകൊണ്ട് രോഗിക്ക് താമസംവിനാ സാധാരണ ജീവിതത്തിലേക്ക് മടങ്ങാമെന്നതും ഡേ കെയർ സർജറിയുടെ പ്രത്യേകതകളാണ്. ഒപ്പം കുടുംബത്തോടൊപ്പം താമസിക്കുന്നത് ശാരീരികമായും മാനസികമായും രോഗിയെ വേഗത്തിൽ സുഖം പ്രാപിക്കാൻ സഹായിക്കുന്നു. കൂടാതെ ആശുപത്രിയിലെ ഐ സി യു കിടക്കകളുടെ ലഭ്യത മറ്റു അടിയന്തിര ചികിത്സ വേണ്ട രോഗികൾക്ക് ഉറപ്പുവരുത്തുവാനും സാധിക്കുന്നു. എന്നാൽ എല്ലാ രോഗികൾക്കും ഡേ കെയർ സർജറികൾ സാധ്യമല്ല. രോഗത്തിന്റെ തീവ്രതയും സ്വഭാവവും ആ രോഗിക്ക് മറ്റെന്തെങ്കിലും അസുഖങ്ങൾ ഉണ്ടെങ്കിൽ അവയും കൂടി നിരീക്ഷണങ്ങൾക്ക് വിധേയമാക്കിയ ശേഷം മാത്രമേ അവർക്ക് ഡേ കെയർ സർജറി നിർദേശിക്കുകയുള്ളൂ.
മെഡിക്കൽ പിജി കോഴ്സുകൾ കൂടാതെ അന്തർദേശീയ ഗുണനിലവാരത്തിലുള്ള മെഡിക്കൽ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി വിവിധ വിദേശ യൂണിവേഴ്സിറ്റികളുമായി ഇതിനോടകം ധാരണ ആയിട്ടുണ്ട്. ഒപ്പം ബക്കിങ്ഹാം യൂണിവേഴ്സിറ്റിയുമായി ചേർന്ന് മെഡിക്കൽ റിസർച്ചുമായി ബന്ധപ്പെട്ട നൂനത അനുബന്ധ കോഴ്സുകൾ ആരംഭിക്കുവാനുള്ള സാധ്യതകളെകുറിച്ചും പ്രൊ. ഡഗ് മാക്വിനിയുമായി ചർച്ച നടന്നു. ഡീൻ ഡോ. ഗോപകുമാരൻ കർത്ത, അഡീഷണൽ മെഡിക്കൽ സൂപ്രണ്ടും ആസ്റ്റർ റിസർച്ച് ഫൌണ്ടേഷൻ ഡയറക്ടറുമായ ഡോ. അനീഷ് ബഷീർ, ആരോഗ്യ മേഖലയിലെ സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതിനായി രൂപീകരിച്ച ഡോ. മൂപ്പൻസ് ഐനെസ്റ്റിന്റെ സി ഇ ഒ ഡോ.റിജേഷ് കെ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...