കൽപ്പറ്റ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ.
പൂതാടി കൊവളയിൽ പ്രജിത്ത്, ഭാര്യ സുജ്ഞാന എന്നിവരെയാണ് കേണിച്ചിറ പോലീസ് പിടികൂടിയത് .
2020 ലാണ് കേസിന് ആസ്പദമായ സംഭവം.
പ്രതികൾ ഉപദ്രവിക്കുന്നതായി കൗൺസിലിങ്ങിനിടെ കുട്ടി വെളിപ്പെടുത്തിയതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്. ഈ കേസിൽ നേരത്തെ പിടിയിലായ മറ്റൊരു പ്രതിയായ സുരേഷ് റിമാൻഡിലാണ്.