കല്‍പ്പറ്റ: വയനാട് ടൂറിസം ഡിപ്പാര്‍ട്ടുമെന്റും ബോചെ 1000 ഏക്കറും ചേര്‍ന്ന് മറ്റന്നാൾ (ഡിസംബര്‍ 31) ന്യൂ ഇയര്‍ പ്രോഗ്രാം സംഘടിപ്പിക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രശസ്ത പിന്നണി ഗായിക റിമി ടോമിയുടെ സംഗീതനിശയും ബാംഗ്ലൂരില്‍ നിന്നുള്ള പ്രശസ്ത ഡി ജെ ആര്‍ട്ടിസ്റ്റുകള്‍ നയിക്കുന്ന ഡി ജെ നൈറ്റ്, മ്യൂസിക്കല്‍ ബാന്റ് എന്നിവയും നടക്കും. പ്രവേശനം സൗജന്യമായിരിക്കും. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് ടെന്റ് ഹൗസുകളില്‍ താമസിക്കാനും അവസരമുണ്ട്. വയനാടിന്റെ ടൂറിസം മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതികളാണ് വയനാട് ടൂറിസം ഡിപ്പാര്‍ട്ടുമെന്റുമായി ചേര്‍ന്ന് 1000 ഏക്കറിലൂടെ ലക്ഷ്യമിടുന്നത്. പരിസ്ഥിതി സൗഹൃദമായ പാര്‍ക്ക്, താമസത്തിനായി മഡ് ഹൗസ്, വുഡ്ഹൗസ്, ബാംബു ഹൗസ്, ട്രക്കിംഗ്, ജംഗിള്‍ സഫാരി, കുതിര സഫാരി, അഡ്വഞ്ചര്‍ ടൂറിസം. ഫാമിംഗ്, ആയൂര്‍വ്വേദ ചികിത്സ എന്നിങ്ങനെ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയെന്നും ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി. വയനാടിന്റെ ടൂറിസം ഭൂപടത്തില്‍ പ്രഥമ സ്ഥാനത്ത് എത്തുന്നതിനായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റിസോര്‍ട്ട് ആന്റ് എന്റര്‍ടൈന്‍മെന്റ് വേള്‍ഡാണ് 1000 ഏക്കറില്‍ വിഭാവനം ചെയ്യുന്നത്. ഇതിലേക്കുള്ള ആദ്യപടിയെന്ന നിലയിലാണ് ഇത്തവണ പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഒരു പുതുവര്‍ഷ ആഘോഷം സംഘടിപ്പിക്കുന്നതെന്നും ബോച്ചെ പറഞ്ഞു. പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ആയിരം ഏക്കര്‍ സ്ഥലം സന്ദര്‍ശിക്കാന്‍ രാവിലെ 10 മണി മുതല്‍ പൊതുജനങ്ങള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്. എല്ലാവര്‍ഷവും സ്ഥിരമായി ഇന്റര്‍നാഷണല്‍ ഫ്ളവര്‍ഷോയടക്കം നടത്താനും ആലോചനകളുണ്ട്. ജനറല്‍മാനേജര്‍ അനില്‍, സി എഫ് ഒ സ്വരാജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...