. കൽപ്പറ്റ: ആനുകൂല്യ നിഷേധങ്ങൾ തുടരുന്നതിൽ പ്രതിഷേധിച്ച് സ്കൂൾ പാചക തൊഴിലാളികൾ പ്രക്ഷോഭത്തിൽ. സമരങ്ങളുടെ ഭാഗമായി തൊഴിലാളികൾ കലക്ട്രേറ്റിന് മുമ്പിൽ ധർണ്ണ നടത്തി.
തമിഴ്നാട്, പോണ്ടിച്ചേരി സർക്കാർ സ്കൂൾ പാചക തൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗീകരിച്ചതു പോലെ കേരളത്തിലെ സ്കൂൾ പാചക തൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗീകരിക്കു ക, 500 കുട്ടികൾക്ക് ഒരു പാചക തൊഴിലാളി എന്നത് 250 കുട്ടികൾക്ക് ഒരു പാചക തൊഴിലാളിയായി അംഗീകരിക്കുക, 60 വയസ്സ് കഴിഞ്ഞ് പിരിഞ്ഞു പോയ വർ ഉൾപ്പെടെയുള്ളവർക്ക് പെൻഷൻ പദ്ധതി നടപ്പിലാക്കുക, ഉമ്മൻ ചാണ്ടി സർക്കാർ 2016 ൽ നടപ്പിലാക്കിയ ക്ഷാമബത്ത , വെയിറ്റേജ് ആനുകൂല്യങ്ങൾ നടപ്പിലാക്കുക, മിനിമം വേതനം 900 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ നടപ്പിലാക്കാൻ സ്കൂൾ പാചക തൊഴിലാളി സംഘടന (എച്ച്.എം.എസ്) സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റ ഭാഗമായി വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്പറ്റ കലക്ടേറ്റ് പടിക്കൽ കൂട്ട ധർണ്ണ നടത്തി. കൂട്ട ധർണ്ണ എച്ച്.എം.എസ് ജില്ലാ ജനറൽ സെക്രട്ടറി എൻ.ഒ. . ദേവസ്സി ഉൽഘാടനം ചെയ്തു. സംഘടന ജില്ലാ ജനറൽ സെക്രട്ടറി കെ.കെ.രാജൻ അദ്ധ്യക്ഷനായിരുന്നു. സംഘടന സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.ബാലഗോപാലൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സിക്രട്ടരി ഒ. പത്മനാഭൻ , ജില്ലാ പ്രസിഡണ്ട് പി.സതി ഒ. കേളു, സുനിത കുമാരി . ഒ.കെ, ഖദീജ കാക്കവയൽ, ഷേർളി അഗസ്റ്റിൽ എന്നിവർ പ്രസംഗിച്ചു. . സൗഫീന സലിം, സുധ അശോകൻ പി., ചിത്രലേഖ പി.എൻ, പ്രീത ദേവസ്യ എന്നിവർ നേതൃത്വം നൽകി.
മേപ്പാടി : ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ രോഗ നിർണ്ണയത്തിന് ഗണനീയമായ സ്ഥാനമുള്ള റേഡിയോളജി & ഇമേജിങ് സയൻസസ് വിഭാഗത്തിൽ സ്ഥാപിച്ച അത്യാധുനിക സി ടി സ്കാൻ മെഷീൻ...
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...