. മാനന്തവാടി: കണ്ണൂർ ജില്ലയിലെ ആറളത്ത് ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി
സ്ഥിരീകരിച്ച് മാവോയിസ്റ്റ് പോസ്റ്ററുകള്‍.
വയനാട് തിരുനെല്ലി ഹുണ്ടികപ്പറമ്പ് കോളനയില്‍ ആണ് ഇന്ന് രാവിലെ പോസ്റ്ററുകള്‍ കണ്ടത് .
മാവോയിസ്റ്റ് നേതാവ് കവിതയാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്ററില്‍
നവംബര്‍ 13ന് രാവിലെയായിരുന്നു ഏറ്റുമുട്ടല്‍
ചികിത്സയിലിരിക്കെയാണ് കവിത കൊല്ലപ്പെട്ടതെന്ന് മാവോയിസ്റ്റുകളുടെ കത്ത്. ആന്ധ്രപ്രദേശ് സ്വദേശിനിയായ കവിത ദരിദ്ര കർഷക കുടുംബത്തിൽ ജനിച്ച് മാവോയിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടയായി തങ്ങൾക്കൊപ്പം ചേർന്ന് വനിത ഗറില്ല ആയി പ്രവർത്തിക്കുകയായിരുന്നുവെന്ന് ഇതോടൊപ്പമുള്ള കത്തിലുണ്ട്.. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നാല് തവണ തണ്ടർ ബോൾട്ടുമായി ഏറ്റുമുട്ടൽ ഉണ്ടായെന്നും കത്തിലുണ്ട്’