കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് പരിക്കേറ്റു

. മാനന്തവാടി: കൃഷിയിടത്തിൽ നിന്നും കാട്ടാനയെ തുരത്തുന്നതിനിടയിൽ ആനയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്. തിരുനെല്ലി അപ്പപ്പാറ കൊണ്ടിമൂലയിൽ സുബ്രമണ്യൻ (59 )നാണ് പരിക്ക് പറ്റിയത്. ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. തുടയെല്ലിന് പരിക്കേറ്റ സുബ്രമണ്യനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *