പോസ്റ്റ്മോർട്ട നടപടികൾ തുടങ്ങി : ഉറപ്പുപാലിക്കാതെ പ്രജീഷിൻ്റെ മൃതദേഹം സംസ്കരിക്കില്ലന്ന് നാട്ടുകാർ. കൽപ്പറ്റ: വയനാട്ടിൽ ഇന്നലെ കടുവയുടെ ആക്രമണത്തിൽ മരിച്ച പ്രജീഷിൻ്റെ മൃതദേഹം രാവിലെ ബത്തേരി താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ട നടപടികൾ ആരംഭിച്ചു. ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും പോലീസുദ്യോഗസ്ഥരും ആശുപത്രിയിലുണ്ട്. എന്നാൽ ഇന്നലെ വനം വകുപ്പുദ്യോഗസ്ഥർ നൽകിയ എല്ലാ ഉറപ്പും പാലിക്കാതെ മൃതദേഹം സംസ്കരിക്കില്ലന്ന നിലപാടിലാണ് നാട്ടുകാർ. അതിനിടെ ഇന്നലെ പ്രജീഷിനെ ആക്രമിച്ച കടുവ പ്രദേശത്ത് തമ്പടിച്ചിരിക്കുന്നതായും നാട്ടുകാർ പറഞ്ഞു. ഇവിടെ നാട്ടുകാർ കടുവയുടെ കാൽപ്പാടുകൾ കണ്ടു. ഇന്നലെ രാവിലെ പുല്ലരിയാൻ പോയ പ്രജീഷിനെ കാണാതെ അന്വേഷിക്കുന്നതിനിടെ വൈകുന്നേരമാണ് കടുവ ശരീരം പാതി ഭക്ഷിച്ച നിലയിൽ മരോട്ടി പറമ്പിൽ പ്രജീഷിൻ്റെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് നാട്ടുകാരുടെ പ്രതിഷേധത്തിനെ തുടർന്ന് നഷ്ടപരിഹാരവും കടുവയെ മയക്കുവെടി വെച്ച് പിടികൂടുന്നതും ഉൾപ്പടെ നാല് ഉറപ്പുകളാണ് എം.എൽ.എ. യുടെ സാന്നിധ്യത്തിൽ വനം വകുപ്പുദ്യോഗസ്ഥർ നാട്ടുകാർ നൽകിയിരുന്നത് ‘
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...