സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വയനാട്ടിലടക്കം പാർട്ടിയെ ശക്തിപ്പെടുത്തിയ നേതാവാണ് വിട വാങ്ങിയത്. ഇടതുമുന്നണിയുടെ ശക്തിയും ബലവുമായിരുന്നു അദ്ദേഹം. കാനത്തിൻ്റെ മരണത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ അനുശോചിച്ചു..
വയനാട്ടിലെ പാർട്ടിക്കും പൊതു സമൂഹത്തിനും കനത്ത നഷ്ടമാണ് കാനം രാജേന്ദ്രൻ്റെ വിയോഗമെന്ന് സി.പി.ഐ.വയനാട് ജില്ലാ സെക്രട്ടറിയേറ്റ് അനുശോചിച്ചു. പാർട്ടി ഓഫീസ് നിർമ്മാണത്തിലടക്കം അദ്ദേഹത്തിൻ്റെ സഹായമുണ്ടായിരുന്നുവെന്ന് ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു പറഞ്ഞു.