*തിരുവനന്തപുരം:* ആയുര്‍വേദത്തിന്റെ സാധ്യതകള്‍ ആഗോളതലത്തില്‍ വ്യാപിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ ശക്തിപ്പെടുത്തി തലസ്ഥാനത്ത് അഞ്ച് ദിവസം സംഘടിപ്പിച്ച ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും. സമാപന സമ്മേളനം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉദ്ഘാടനം ചെയ്യും.
ആയുര്‍വേദ ഡോക്ടര്‍മാര്‍, നയരൂപകര്‍ത്താക്കള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, അക്കാദമിക വിദഗ്ധര്‍, വെല്‍നെസ് മേഖലയിലെ പ്രമുഖര്‍ വിദേശത്തും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി പങ്കാളികള്‍ എന്നിവര്‍ ജിഎഎഫ് അഞ്ചാം പതിപ്പില്‍ ഒത്തുചേര്‍ന്നു.
ഡിസംബര്‍ ഒന്നിന് ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച സമ്മേളനം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറാണ് ഉദ്ഘാടനം ചെയ്തത്. ആയുര്‍വേദ സമൂഹത്തിന്റെ പരിശ്രമങ്ങളെ അഭിനന്ദിച്ച് കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക സന്ദേശം വേദിയില്‍ വായിച്ചു. മുഖ്യന്ത്രി പിണറായി വിജയനാണ് ജിഎഎഫ് രക്ഷാധികാരി. കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, വിദേശ-പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവര്‍ പങ്കെടുത്തു.
ആധുനിക ലോകത്തെ ആരോഗ്യവെല്ലുവിളികളെ നേരിടുന്നതില്‍ ആയുര്‍വേദത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനൊപ്പം വെല്‍നെസ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാരും ആയുര്‍വേദ സ്ഥാപനങ്ങളും ചേര്‍ന്നുള്ള സഹകരണത്തിനും സമ്മേളനത്തില്‍ തീരുമാനമായി.
ആരോഗ്യ എക്സ്പോയുടെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ ആയുര്‍വേദ ക്ലിനിക്ക് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. സെന്റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍, കേന്ദ്ര ആയുഷ് മന്ത്രാലയം, സംസ്ഥാന സര്‍ക്കാര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കേരളത്തിലെ വിവിധ ആയുര്‍വേദ സംഘടനകള്‍ ചേര്‍ന്നാണ് ജിഎഎഫ് സംഘടിപ്പിച്ചത്. ആയുര്‍വേദത്തിലെ നവീന മുന്നേറ്റങ്ങള്‍ കേന്ദ്രീകരിച്ച് വിദഗ്ധരുടെ നേതൃത്വത്തില്‍ നിരവധി സെഷനുകളും നടന്നു.
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...