കാർഷികാനുബന്ധ സംരംഭങ്ങൾക്ക് പ്രൊജക്ട് തയ്യാറാക്കാൻ സർക്കാർ സഹായം: ഡി.പി.ആർ.ക്ലിനിക്കുകൾ

. കൽപ്പറ്റ: ജില്ലയിലെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന്റെയും ആത്മ പ്രൊജക്ട് ഡയറക്ടറേറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഡിസംബര്‍ 6,8,13 തീയതികളില്‍ പനമരം, മാനന്തവാടി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഹാളുകളില്‍ രാവിലെ 10 ന് സൗജന്യ ഡി.പി.ആര്‍ ക്ലിനിക്കുകള്‍ നടത്തും. കാര്‍ഷിക-കാര്‍ഷിക അനുബന്ധ മേഖലകളിലെ ഉല്‍പ്പാദന -വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍,സംഭരണ വിപണന കേന്ദ്രങ്ങള്‍, കാര്‍ഷിക സേവന കേന്ദ്രം തുടങ്ങിയ വിവിധ സംരംഭങ്ങള്‍ തുടങ്ങുന്നതിന് കര്‍ഷകര്‍, കൃഷിക്കൂട്ടങ്ങള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍സ്, കര്‍ഷക സംഘങ്ങള്‍, സഹകരണ ബാങ്കുകള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ എന്നിവര്‍ക്ക് പ്രൊജക്ട് രൂപികരണത്തിന് സഹായവും പിന്തുണ നല്‍കുന്ന സംവിധാനമാണ് ഡി.പി.ആര്‍ ക്ലീനിക്ക്. ഫോണ്‍: 9446367312, 960569589.

Leave a Reply

Your email address will not be published. Required fields are marked *