കൽപ്പറ്റ :വയനാട് ജില്ലാ ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും, ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും സഹകരണത്തോടെ വയനാട് യുണൈറ്റഡ് ഫുട്ബോൾ ക്ലബ് ജില്ലയിലെ സ്കൂൾടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന വയനാട് ജില്ലാ സ്കൂൾ ലീഗ് -യുവ കപ്പ് ബ്രോഷർ പ്രകാശനം ചെയ്തു.
കൽപ്പറ്റ യിൽ വെച്ച് നടന്ന ജില്ലയിലെ കായിക അധ്യാപകരുടെയും, ഹൈ സ്കൂൾ പി. ടി. എ പ്രസിഡന്റ്മാരുടെയും യോഗത്തിൽ വെച്ച് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കേരള സ്പോർട്സ് കൌൺസിൽ പ്രസിഡന്റ് യു. ഷറഫലിക്ക് നൽകി പ്രകാശനം ചെയ്തു.
വയനാട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം. മധു, വയനാട് യുണൈറ്റഡ് എഫ്. സി. ചെയർമാൻ ഷമീം ബക്കർ സി കെ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ബിനു തോമസ്,ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലീം കടവൻ കേരള ഫുട്ബോൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ഷാജി പാറക്കണ്ടി,ജില്ലാ കായിക അധ്യാപക കോഡിനേറ്റർ ജെറിൽ സെബാസ്റ്റ്യൻ, യുണൈറ്റഡ് അക്കാദമി കോച്ച് ഡെയ്സൺ ചെറിയാൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.വയനാട് യുണൈറ്റഡ് എഫ് സി സി ഇ ഒ സജീർ. എസ് സ്വാഗതവും, പി ആർ. ഒ. നൗഷാദ് കെ കെ നന്ദിയും പറഞ്ഞു.
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...