കൽപ്പറ്റ: കണ്ണൂർ സ്വദേശിയുടെ വ്യാജ ആധാർ നിർമിച്ച് അയാളുടെ പേരിലുള്ള ഫാൻസി സിം നമ്പർ കരസ്ഥമാക്കി ലക്ഷങ്ങൾ വിലയിട്ട് മറിച്ചു വിൽപ്പന നടത്തിയ തട്ടിപ്പുകാരനെ വയനാട് പോലീസ് വലയിലാക്കി. കർണാടക ചിക്ക്ബെല്ലപ്പൂർ സ്വദേശിയായ ഹാരിഷ്(27)നെയാണ് കർണാടകയിൽ നിന്നും വയനാട് സൈബർ പോലീസ് പിടികൂടിയത്. കൽപ്പറ്റ ബി.എസ്.എൻ.എൽ അധികൃതരുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് വലിയൊരു തട്ടിപ്പുകാരനെ പോലീസ് പിടികൂടിയത്.
രേഖകളിൽ കൃത്രിമം നടത്തി ഡ്യൂപ്ലിക്കേറ്റ് സിം നേടിയെടുത്താണ് കണ്ണൂർ സ്വദേശിയുടെ പേരിലുള്ള BSNL സിം നമ്പർ പ്രതി കരസ്ഥമാക്കിയത്. വ്യാജ ആധാർ കാർഡ് നിർമിച്ച് പ്രതിയുടെ ഫോട്ടോ അതിൽ എഡിറ്റ് ചെയ്ത് കയറ്റി ഒറിജിനൽ എന്ന വ്യാജേന സമർപ്പിച്ചാണ് കൽപ്പറ്റ BSNL കസ്റ്റമർ കെയർ ഓഫീസിൽ നിന്നും ഡ്യൂപ്ലിക്കേറ്റ് സിം എടുത്തത്. പിന്നീട് ഈ സിം നമ്പർ ജിയോ കമ്പനിയിലേക്ക് പോർട്ട് ചെയ്തു. പോർട്ട് പ്രോസസ് സ്ഥിരീകരണത്തിനായി മലപ്പുറം സ്വദേശിയുടെ പേരിൽ ഉണ്ടാക്കിയ മറ്റൊരു വ്യാജ ആധാർ കാർഡ് ഉപയോഗിച്ചാണ് പ്രതി മഞ്ചേരിയിലെ ജിയോ പോയിന്റിൽ നിന്നും പ്രസ്തുത നമ്പറിൽ ജിയോ സിം എടുത്തത്. സ്വന്തം പേരിലുള്ള സിം കാർഡ് പ്രവർത്തനരഹിതമായതിനെ തുടർന്ന് കണ്ണൂർ സ്വദേശി BSNL ഓഫീസിൽ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ബി.എസ്.എൻ.എൽ കൽപ്പറ്റ ഓഫിസിൽ അന്വേഷണം നടത്തിയതിനെ തുടർന്നാണ് തട്ടിപ്പ് വ്യക്തമായത്.
സൈബർ പോലീസ് അന്വേഷണം നടത്തിയതിൽ നിന്ന് അനധികൃതമായി ഫാൻസി നമ്പറുള്ള സിം കാർഡുകൾ വില്പന നടത്തുന്ന സംഘങ്ങൾ രാജ്യത്തു പ്രവൃത്തിക്കുന്നതായി കണ്ടെത്തുകയും ഫാൻസി നമ്പറുകൾ വാങ്ങിയെടുത്തയാളെ തിരിച്ചറിയുകയും ചെയ്യുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിച്ചേരുന്നത്. ഇത്തരത്തിൽ വ്യാജ രേഖയുണ്ടാക്കി സ്വന്തമാക്കുന്ന സിം കാർഡ് ലക്ഷങ്ങൾ വിലയിട്ട് ഫാൻസി സിം മാർക്കറ്റിൽ വിൽക്കുന്നതാണ് ഇവരുടെ രീതി. സമാന രീതിയിൽ മറ്റ് വ്യക്തികളുടെയും വ്യാജ തിരിച്ചറിയൽ രേഖകൾ നിർമിച്ച് സിം കാർഡ് നമ്പറുകൾ പ്രതി നേടിയെടുത്തിട്ടുണ്ടോ എന്നും, അവ മറിച്ചു വിറ്റ് സാമ്പത്തിക നേട്ടം കൈവരിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിച്ചു വരികയാണ്.
വയനാട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ വയനാട് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഓ ഷജു ജോസഫും എ.എസ്.ഐ സുരേഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ. എ സലാം, ഷുക്കൂർ, സിവിൽ പോലീസ് ഓഫീസർ റിജോ ഫെർണണ്ടസ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണം- പദം സിംഗ് ഐ.പി.എസ്
വ്യാജ രേഖകൾ നിർമിച്ച് ഡ്യൂപ്ലിക്കറ്റ് സിം കാർഡുകൾ തട്ടിയെടുക്കുന്ന സംഘത്തിനെതിരെ ജാഗ്രത പുലർത്തണമെന്ന് ജില്ലാ പോലീസ് മേധാവി. സ്വന്തം പേരിലുള്ള സിം കാർഡുകൾ പ്രവർത്തനരഹിതമാവുകയാണെങ്കിൽ ഉടൻ തന്നെ സർവീസ് പ്രോവൈഡർമാരുമായി ബന്ധപ്പെട്ട് KYC രേഖകൾ പുതുക്കേണ്ടതാണെന്നും ഇത്തരത്തിലുള്ള തട്ടിപ്പുകൾ ശ്രദ്ധയിൽപെട്ടാൽ സൈബർ ടോൾ ഫ്രീ നമ്പരായ 1930 ലോ സൈബർ പോലീസ് സ്റ്റേഷനിലോ റിപ്പോർട്ട് ചെയ്യണമെന്നും ജില്ലാ പോലീസ് മേധാവി പദം സിങ് ഐ. പി. എസ് അറിയിച്ചു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...