പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികളുടെ മത്സര പരീക്ഷാ പരിശീലനത്തിനുള്ള സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ പദ്ധതിയായ ‘ഫ്ളൈ ഹൈ’ 2023-24 ന്റെ മുനിസിപ്പല്‍തല പ്രതിഭാ നിര്‍ണ്ണയ പരീക്ഷ സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന വി.എച്ച്.എസ്.എസ് സ്കൂളില്‍ നടന്ന പരീക്ഷ നഗരസഭാ ചെയര്മാന് ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ നേതൃത്വത്തില്‍ ജില്ലാതല വിദഗ്ധ സമിതിയുടെ അംഗീകാരം നേടിയാണ് പ്രതിഭാ നിര്‍ണ്ണയ പരീക്ഷ നടത്തിയത്. 322 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 120 പേര് എല്‍.എസ്.എസ്, യു.എസ്.എസ്, എന്‍.എം.എം.എസ്.ഇ, എന്‍.ടി.എസ്.ഇ, നവോദയ, സൈനിക സ്കൂള്‍ തുടങ്ങിയ വിവിധ മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനത്തിന് അര്‍ഹത നേടി. 240 മണിക്കൂര്‍ പരിശീലനമാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക. പ്രിന്‍സിപ്പാള്‍ പി.എ അബ്ദുള്‍ നാസര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ്, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ പി.എസ് ലിഷ, ടോം ജോസ്, എ.ഇ.ഒ ജോളിയമ്മ ജോസഫ്, നഗരസഭാ കൗണ്‍സിലര്‍മാരായ അസീസ് മാടാല, ബിന്ദു പ്രമോദ്, ഹൈസ്ക്കൂള് പ്രന്‍സിപ്പാള്‍ ജിജി ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു.
*സ്വാഗതസംഘം രൂപീകരിച്ചു*
വെള്ളമുണ്ടയിലെ പുതിയ പഞ്ചായത്ത് കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മത്തിന്റെ ഉദ്ഘാടനത്തിനുമുന്നോടിയായുള്ള സ്വാഗതസംഘ രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ വെള്ളമുണ്ട പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും വൈസ് പ്രസിഡന്റ് വൈസ് ചെയര്‍മാനും പഞ്ചായത്ത് സെക്രട്ടറി കണ്‍വീനറുമായിട്ടുള്ള കമ്മിറ്റിയാണ് രൂപീകരിച്ചത്. ജനപ്രതിനിധികളും മുന്‍ ഗ്രാമപഞ്ചായത്തു പ്രസിഡണ്ടുമാരും രാഷ്ട്രീയ പ്രതിനിധികളും അടങ്ങുന്ന 30 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. വെള്ളമുണ്ട പഞ്ചായത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നാളെ (തിങ്കള്‍) വൈകുന്നേരം 4 ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. ചടങ്ങില്‍ ഒ.ആര് കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും. യോഗത്തില്‍ വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികള്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...