വയനാട്ടിൽ കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് 16 പേർക്ക് പരിക്ക്.

വയനാട് ബത്തേരിയിൽ കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് 16 പേർക്ക് പരിക്ക്.
പുൽപ്പള്ളിൽ നിന്നും തൃശ്ശൂർക്ക് രാവിലെ എട്ടുമണിക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസ് ആറാംമയിലിനും മൂന്നാം മൈലിനും ഇടയിൽ വനപാതയിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട ബസ് റോഡിൽ നിന്നും വലതുവശത്തേക്ക് തെന്നി മറിഞ്ഞു . മഴയും അമിത വേഗതയുമാകാം കാരണമെന്ന് സംശയിക്കുന്നു. 16 യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്. എല്ലാവരെയും ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ പ്രാർത്ഥനാ യോഗം നടത്തി.
Next post പനമരം പഞ്ചായത്തിൽ ജീവനക്കാരില്ല: ഭരണസമിതിയംഗങ്ങൾ എൽ.എസ്.ജെ.ഡി. ജോയിൻ്റ് ഡയറക്ടറുടെ ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തി
Close

Thank you for visiting Malayalanad.in