ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കേരള യൂത്ത് ഫ്രണ്ട് (ജോസഫ്) ജില്ലാ കമ്മറ്റി അനുശോചിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യണത്തിൽ കേരള യൂത്ത് ഫ്രണ്ട് വയനാട് ജില്ലാ കമ്മിറ്റി അനിശോചിച്ചു വളരെകാലം ജനപ്രിതിനിധി ആയും മുഖ്യമന്ത്രി ആയും പ്രവർത്തിച്ച അദ്ദേഹം കേരള ജനതയുടെ ഹൃദയത്തിൽ ഇന്നും ജീവിക്കുന്നു. അദ്ദേഹത്തിന്റെ വീയോഗം കേരള ജനതയ്ക്ക് താങ്ങാവുന്നതിലും അപ്പുറം ആണ് എന്ന് പാർട്ടിജില്ലാ പ്രിസിഡന്റ് ജോസഫ് കളപുരക്കൽ വ്യക്തമാക്കി യോഗത്തിൽ കെ.വൈ.എഫ്.ജില്ലാ പ്രിസിഡന്റ് ജിതേഷ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. നിക്‌സൻ ഫ്രാൻസിസ്സ്, ബിജു ഏലിയാസ് ,സംജിത് തോമസ് തുടങ്ങിയവർ അനുശോചനം രേഖപെടുത്തി