ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകയ്ക്കുള്ള 2023 ലെ കെ ഗോവിന്ദൻ പുരസ്കാരം. ചെറുകര റിനൈസൻസ് ലൈബ്രറിയിൽ വച്ച് നടന്ന കെ ഗോവിന്ദൻ 20ാം മത് അനുസ്മരണ ചടങ്ങിൽ, മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി.ടി സുഗതൻ മാഷ് അഞ്ച്ക്കുന്ന് പൊതുജന ഗ്രന്ഥാലയം സെകട്ടറി വി. ശാന്തയ്ക്ക് നൽകി നിർവഹിച്ചു. അനുസ്മരണ പരിപാടിയോട് അനുബന്ധിച്ച് “ചരിത്രം മാറ്റി എഴുതുമ്പോൾ ” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിൽ, പി.ടി. സുഗതൻ,അഡ്വ: എം.വേണുഗോപാൽ, വിജയൻ കൂവണ, എം.രാമചന്ദ്രൻ, ടി.ജെ.ജോസ്, കെ.ടി സുകുമാരൻ, എന്നിവർ സംസാരിച്ച.സെകട്ടറി എം.ജെ. ഷിബി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് മംഗലശ്ശേരി മാധവൻ മാഷ് അദ്ധ്യക്ഷത വഹിച്ചു. കെ. പ്രേമരാജ് നന്ദി പറഞ്ഞു.