സി.വി.ഷിബു.
കൽപ്പറ്റ: എ.ഐ.ക്യാമറയിൽ കുടുങ്ങിയതിന് കെ.എസ്.ഇ.ബി. വാഹനങ്ങളുടെ നിയമലംഘനങ്ങൾക്ക് പിഴയീടാക്കിയതിന് പ്രതികാരമായി തിരിച്ച് പണി കൊടുത്ത് കെ.എസ്.ഇ.ബി. വയനാട് ആർ.ടി.ഒ. എൻഫോസ്‌മെന്റ് കണ്ട്രോൾ റൂമിന്റെ ഫ്യൂസ് ഊരി.കൽപ്പറ്റ കൈനാട്ടിയിലെ കണ്ട്രോൾ റൂമിൽ ബില്ല് കുടിശ്ശിക ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ കെ.എസ്.ഇ.ബി. ജീവനക്കാർ കണ്ട്രോൾ റൂമിലെ ഫ്യൂസ് ഊരിയത്. പിന്നീട് ബില്ലടച്ചെങ്കിലും ഇന്ന് വൈകിട്ടോടെയാണ് വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചത്. . ഈ സംഭവത്തെ തുടർന്ന് ഒന്നര ദിവസത്തോളം എൻഫോഴ്സ്മെന്റിന്റെ പ്രവർത്തനങ്ങൾ താളം തെറ്റി. സാധാരണഗതിയിൽ സർക്കാർ സ്ഥാപനങ്ങളുടെ ബിൽ പേയ്‌മെന്റ് കാലതാമസം വന്നാലും ഫ്യൂസ് ഊരുന്ന പതിവില്ല. കഴിഞ്ഞ ദിവസം വയനാട് അമ്പലവയൽ സെഷൻസ് ഓഫീസിലെ കെ.എസ്.ഇ.ബിക്കു വേണ്ടി ഓടുന്ന കരാർ ജീപ്പിനു മുകളിൽ തോട്ടി അടക്കമുള്ള സാധന ങ്ങൾ കയറ്റിയതിന് 20000 രൂപയും വാഹനത്തിന്റെ ഡ്രൈവർ സീറ്റ് ബെൽറ്റ് ഇടാത്തതിന് 500 രൂപയും പിഴയീടാക്കിയത് വിവാദമായിരുന്നു.മാത്രമല്ല കെ.എസ്.ഇ.ബി. ജീവനക്കാർ ബൈക്കിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി ഹെൽമറ്റ് വച്ചു പോകുന്നതിനും നടപടി എടുത്തിരുന്നു. എന്നാൽ 20000 രൂപ പിഴ വന്നത് ഒരു സിസ്റ്റം മിസ്റ്റേക്കും ആയതിനാൽ ഈ പിഴ മോട്ടോർ വാഹന വകുപ്പ് ഒഴിവാക്കി കൊടുത്തിരുന്നു. സാധാരണയായി എ ഐ ക്യാമറയിൽ നിയമലംഘനം കണ്ടാൽ അത് വേരിഫൈ ചെയ്ത് പിഴയീടാക്കാറുണ്ട്. അത് പോലെയാണ് കെ.എസ്.ഇ.ബിക്കും പിഴ വന്നത്. എന്നാൽ ഇതിനൊരു പ്രതികാരമെന്നോണമാണ് കെ.എസ്.ഇ.ബി. ഫ്യൂസ് ഊരിയതെന്നാണ് പൊതുജന സംസാരം.
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...