മാനന്തവാടി. : മഴക്കാല ആരംഭത്തോടെ വിപണിയിൽ വില കുറയുന്ന ഒരു കാർഷി ഉത്പന്നമാണ് കപ്പ. രണ്ടു മാസം മുൻപ് വരെ ന്യായമായ വില കപ്പക്ക് ലഭിച്ചിരുന്നെങ്കിലും മഴയുടെ സാന്നിധ്യത്തോടെ വയലുകളിലും മറ്റ് വെള്ളം കയറാൻ സാധ്യതയുള്ളയിടങ്ങളിൽ നിന്നും കപ്പ വൻ തോതിൽ വിപണിയിലേക്ക് വന്നു തുടങ്ങിയതോടെ കപ്പയുടെ വിലയിടിവും തുടങ്ങിയിരുന്നു. എന്നാൽ ഉയർന്ന അളവിൽ കപ്പക്ക് വിപണിയിൽ ആവശ്യക്കാരുണ്ടെങ്കിൽ വിലയിടിവ് ഒരു പരിധി വരെ തടഞ്ഞു നിറുത്താൻ കഴിയും. ഇതിന്റെ ഭാഗമായി കുഴി നിലത്ത് പ്രവർത്തിക്കുന്ന മധുവനം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി വയനാട്ടിൽ നിന്നും വൻ തോതിൽ കപ്പ സംഭരിച്ച് വിദേശ വിപണിയിലേക്കെത്തിക്കുന്നത്. അഞ്ചരക്കണ്ടിയിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ സഹകരണ സ്ഥാപനവുമായി സഹകരിച്ചു കൊണ്ടാണ് ആദ്യ ഘട്ടത്തിൽ 13 ടൺ പച്ചക്കപ്പ വിദേശ നാടുകളിലേക്ക് കയറ്റി അയക്കുന്നത്. കൃഷിയിടങ്ങളിൽ നിന്നും ശേഖരിക്കുന്ന പച്ചക്കപ്പ 12 മണിക്കൂറിനുള്ളിൽ പ്രൊസസ്സിംഗ് പ്ലാന്റിലെത്തിച്ച് കഴുകി വൃത്തിയാക്കി പുറം തൊലി നീക്കം ചെയ്ത് ചെറിയ കഷണങ്ങളാക്കി ‘ റെഡി ടു കുക്ക്, രൂപത്തിൽ ചെറിയ കൺസ്യൂമർ പായ്ക്കുകളിലാക്കി മൈനസ് 40 ഡിഗ്രി താപനിലയിൽ സൂക്ഷിച്ചു വെയ്ക്കുന്നു. വിപണിയിൽ നിന്നും ഓർഡർ ലഭിക്കുമ്പോൾ പ്രത്യേക ശീതീകരണ സംവിധാനങ്ങളുള വാഹനത്തിൽ മൈനസ് 20 ഡിഗ്രി താപനിലയിൽ എയർപോർട്ടിൽ എത്തിക്കുന്നു. കേന്ദ്ര ഗവൺമെന്റിന്റെയും നബാർഡിന്റെയും സഹായ സഹകരണത്തോടെ പ്രവർത്തിക്കുന്ന മധു വനം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി നിലവിൽ കാപ്പി, കുരുമുളക് എന്നിവ ശേഖരിക്കുകയും അഗ് മാർക്ക് ഗുണനിലവാരമുള്ള വിവിധയിനം തേൻ, ഉണക്ക കപ്പ, കൂവപ്പൊടി, വയനാടൻ കുത്തരി എന്നിവയുടെ വിപണന രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്നു. തക്കാളി, കാപ്സിക്കം എന്നിവ സംഭരിച്ച് വിദേശ വിപണിയിൽ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടത്തി വരുന്നു
മലങ്കര സുറിയാനി കത്തോലിക്കാ സഭ ബത്തേരി വൈദിക ജില്ല മാർ ഈവാനിയോസ് പിതാവിൻറെ ഓർമ്മപ്പെരുന്നാളും പദയാത്രയും നടത്തി. ചടങ്ങുകൾക്ക് ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം...
മാനന്തവാടി: സാധനം കടം കൊടുത്തതിന്റെ പണം ചോദിച്ചതിലുള്ള വിരോധത്തിൽ കടയിൽ കയറി ആക്രമണം നടത്തിയ വരടിമൂല വേമം ഹാഫിയത്ത് മൻസിൽ ആർ ഷിജാദ് (35), പാണ്ടിക്കടവ് കൊടിലൻ...
. കൽപ്പറ്റ. അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഒയിസ്ക ഇന്റർനാഷണൽ കൽപ്പറ്റ ചാപ്റ്ററിൽ ഒയിസ്ക വാരാഘോഷം ആരംഭിച്ചു. വാരോഘോഷത്തോടനുബന്ധിച്ച് പരിസ്ഥിതി - ജൈവ വൈവിധ്യ സംരംക്ഷണ സെമിനാർ സംഘടിപ്പിക്കുകയും...
തൊണ്ടർനാട്: കേരള ഫിഷറീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ സംസ്ഥാനത്തെ മികച്ച അക്വാ കൾച്ചർ പ്രൊമോട്ടർക്കുള്ള പുരസ്കാരം കരസ്ഥമാക്കിയ സമൂനയെ ആദരിച്ചു. പുഴയോരം ഫിഷ് ഫാർമേഴ്സ് സൊസൈറ്റിയും തൊണ്ടർനാട് മത്സ്യകർഷക ക്ലബ്ബും...
കല്പ്പറ്റ: രാഷ്ട്രീയ പ്രവര്ത്തകരുടെ മാന്യത സമൂഹത്തില് നിലനിര്ത്തിയ മഹാ വ്യക്തിത്വമായിരുന്നു ഉമ്മന്ചാണ്ടിയെന്ന് അഡ്വ. ടി സിദ്ധിഖ് എം എല് എ. ഐ എന് ടി യു സി...
മേപ്പാടി : ഇന്ത്യയിലെ ഏറ്റവും ധനികരായ പ്രൊമോട്ടർ നിക്ഷേപകരുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ഇടംപിടിച്ച് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക-ചെയർമാൻ ഡോ. ആസാദ് മൂപ്പൻ. 2,594 കോടി...
Can you please share the contact number