മണിപ്പൂരിൽ സമാധാനവശ്യവുമായി ജുലായ് രണ്ടിന് മണിപ്പൂർ ഐക്യദാർഢ്യ ദിനം നടത്തുമെന്ന് കത്തോലിക്കാ സഭ. അഖിലേന്ത്യാ മെത്രാൻ സമിതിയുടെ സർക്കുലർ പള്ളികളിൽ വായിച്ചു.
മണിപ്പൂർ സംഘർഷങ്ങൾക്കെതിരെ കത്തോലിക്ക കോൺഗ്രസിൻ്റെ പ്രതിഷേധം. പള്ളികളിൽ എ.കെ.സി.സി. ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.
എ.കെ.സി.സി. കേന്ദ്ര നേതൃത്വത്തിൻ്റെ ആഹ്വാന പ്രകാരം എല്ലാ യൂണിറ്റുകളിലും പ്രതിഷേധ യോഗങ്ങളും പ്രാർത്ഥനാ കൂട്ടായ്മയും നടത്തി.
വെള്ളമുണ്ട ഒഴുക്കൻ മൂല പള്ളിയിൽ ഫാ. ജോളി കളപ്പുര ഉദ്ഘാടനം ചെയ്തു. ജോസ് ചിരിയൻ കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ഷാജു മഠത്തിപറമ്പിൽ, ജോർജ് കോളിൻസ്, ജോയി കാട്ടാംകോട്ടിൽ, ബേബി കുന്നുമ്മൽ എന്നിവർ സംസാരിച്ചു.