കല്‍പ്പറ്റ: ഏറെ ജനസാന്ദ്രതയേറിയ വാണിജ്യ പട്ടണമായ കമ്പളക്കാട് ടൗണ്‍ നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. കല്‍പ്പറ്റ നിയോജക മണ്ഡലം എംഎല്‍എ അഡ്വ: ടി സിദ്ദിഖിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും നാല്പതു ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. നിലവില്‍ ബസ്റ്റാന്‍ഡ് മുതല്‍ പള്ളിക്കുന്ന് റോഡിലെ കെ ടി കെ ജംഗ്ഷന് വരെയും സ്കൂള്‍ റോഡ് മുതല്‍ ഹോസ്പിറ്റല്‍ വരെയും ആദ്യഘട്ടത്തില്‍ 600 മീറ്റര്‍ ഇന്റര്‍ലോക്കും കൈവരിയുമാണ് സ്ഥാപിക്കുക. നവീകരണത്തിന്റെ ഒന്നാംഘട്ടത്തില്‍ ബസ്റ്റാന്റ് മുതല്‍ പള്ളിക്കുന്ന് റോഡിലെ കെ.ടി.കെ ജംഗ്ഷന് വരെയും സ്കൂള്‍ റോഡ് മുതല്‍ മിന്ഷാ ഹോസ്പിറ്റല്‍ വരെയും 600 മീറ്റര്‍ ഇന്റര്‍ലോക്കും കൈവരിയുമാണ് സ്ഥാപിക്കുന്നത്. പ്രവൃത്തി ഉദ്ഘാടനം ടി.സിദ്ദീഖ് എം.എല്‍.എ നിര്‍വഹിച്ചു. കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കമല രാമന് ചടങ്ങില്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജേക്കബ്, വാര്‍ഡ് മെമ്പര്‍ നൂരിഷ ചേനോത്ത്, പി ഇസ്മായില്‍, മാണി ഫ്രാന്‍സിസ്, നജീബ് കരണി, വി പി യൂസഫ്, സുരേഷ് ബാബു, പോള്‍സണ്‍ കൂവക്കല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...