കൽപ്പറ്റ: വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിൽ പീച്ചംങ്കോട് കടയിൽ നിന്ന് 99000 രൂപ മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. എറണാകുളത്ത് നിന്നാണ് വെള്ളമുണ്ട പോലീസ് പ്രതികളെ പിടികൂടിയത്. തലശ്ശേരി സെയ്താർ പള്ളി സ്വദേശി വി.എം.റിയാസ് ( 41), കണ്ണൂർ തോട്ടട സ്വദേശി പി.എം മുഹമ്മദ് സാജിദ് (41) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. നിരവധി മോഷണ കേസുകളിൽ പ്രതികളാണ് ഇരുവരും. .വെള്ളമുണ്ട സ്റ്റേഷൻ ഐ.പി.എസ്.എച്ച്.ഒ. രാജീവ് കുമാർ ,എസ്.ഐ. സാദിർ തലപ്പുഴ, എ.എസ്.ഐ. മൊയ്തു, എസ്.സി.പി.ഒ. അബ്ദുൾ റഹീം, സിഡിയ ഐസക്, ഷമീർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. മോഷണം നടന്ന് ഒരാഴ്ചക്കുള്ളിൽ തന്നെ പ്രതികളെ പിടികൂടാൻ പോലീസിന് സാധിച്ചു.ഇതോടെ വിവിധ ജില്ലകളിലെ മോഷണ കേസുകൾക്കും തുമ്പാകും. കുരുമുളക് തട്ടിപ്പ് കേസിലെ പ്രതിയെ മുംബൈയിൽ പോയി സാഹസികമായി പിടികൂടി ജില്ലാ പോലീസ് മേധാവിയുടെ പ്രശസ്തി പത്രം നേടിയ പോലീസ് സംഘം തന്നെയാണ് ഈ കേസിലും അന്വേഷണത്തിന് നേതൃത്വം നൽകിയത്.
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...