കൽപ്പറ്റ എസ്.കെ.എം.ജെ. ഹയർ സെക്കണ്ടറി സ്കൂളിൽ യു.പി.വിഭാഗം കുട്ടികളുടെ ലൈബ്രറി തുടങ്ങി

കൽപ്പറ്റ എസ്.കെ.എം.ജെ. ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ വാരാചരണം തുടങ്ങി.യു.പി.വിഭാഗം കുട്ടികളുടെ ലൈബ്രറി ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു.
വയനാവാരാചരണത്തിൻ്റെയും ലൈബ്രറിയും ഉദ്ഘാടനം എഴുത്തുകാൻ ശ്രീജിത്ത് ശ്രീവിഹാർ നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഷാജു കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സാവിയോ ഓസ്റ്റിൻ , അധ്യാപകരായ സുധീഷ് കുമാർ , ഋതു പരമേശ്വരൻ, അനൂപ് ടി എ, ഷിന്റോ എന്നിവർ സംസാരിച്ചു.
ഇതോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വിദ്യാർത്ഥികൾ വായനാദിന പ്രതിജ്ഞയും എടുത്തു..

റിപ്പോർട്ട്: റുമൈസ ഫാത്തിമ

Leave a Reply

Your email address will not be published. Required fields are marked *