കൽപ്പറ്റ: വയനാട്ടിൽ ക്വാറി ഉൽപ്പന്നങ്ങളുടെ വില ഏകീകരണം സംബന്ധിച്ച് നാളെ കലക്ട്രേറ്റിൽ ചർച്ച. ഉച്ചക്ക് രണ്ട് മണിക്ക് എ.ഡി.എം എൻ.ഐ. ഷാജുവിൻ്റെ അധ്യക്ഷതയിലാണ് യൂണിയൻ നേതാക്കളും ക്വാറി ഉടമകളും തമ്മിലുള്ള ചർച്ച . ക്വാറി ഉൽപ്പന്നങ്ങളുടെ വില കുറച്ച് ജില്ലാ കലക്ടർ ഉത്തരവ് പുറത്തിറക്കിയിട്ടും വില കുറക്കാൻ ക്വാറി ഉടമകൾ തയ്യാറായിരുന്നില്ല. ഇതിനെതിരെ ഗുഡ്സ് വെഹിക്കിൾ ആൻ്റ് ടിപ്പർ ലോറി തൊഴിലാളികൾ സമരത്തിലായിരുന്നു. സമരക്കാരും യൂണിയൻ നേതാക്കളും ക്വാറി ഉടമകളും തമ്മിൽ പോലീസിൻ്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾ തീരുമാനമാകാത്തതിനാലാണ് നാളെ കലക്ട്രേറ്റിൽ ചർച്ച നിശ്ചയിച്ചിട്ടുള്ളത്.