കേരളശാസ്ത്രസാഹിത്യപരിഷത്ത് മാനന്തവാടി മേഖല പി വി സന്തോഷ് മാസ്റ്റർ അനുസ്മരണം നടത്തി. മേഖലാ പ്രസിഡന്റ് കെ കെ സുരേഷ്‌കുമാറിന്റെ അധ്യക്ഷതയിൽ വി പി ബാലചന്ദ്രൻ അനുസ്മരണപ്രഭാഷണം നടത്തി.
ഗോത്രജനതയുടെ ഉന്നതവിദ്യാഭ്യാസം എന്ന വിഷയത്തിൽ കെ ബി സിമിൽ പ്രഭാഷണം നടത്തി.
സന്തോഷ്മാഷിന്റെ കുടുംബം മാനന്തവാടി ഇ എം എസ് ലൈബ്രറിയിലേക്ക് സംഭാവനയായി നൽകിയ പുസ്തകം എക്സിക്യൂട്ടീവ് അംഗം വി കെ അനിതാമോൾ പരിഷത്ത് ജില്ലാ സെക്രട്ടറി അനിൽകുമാറിൽ നിന്നും ഏറ്റുവാങ്ങി.
കെ മോഹൻകുമാർ, രജിതാലയം രവീന്ദ്രൻ, എ കെ സുമേഷ്, എ വി മാത്യു, ശാന്തകുമാരി, ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
മേഖല സെക്രട്ടറി സജി കെ ജെ സ്വാഗതം. ജില്ലാ ജോ. സെക്രട്ടറി കെ പി സുനിൽകുമാർ നന്ദി പറഞ്ഞു.