കൽപ്പറ്റ: തെരഞ്ഞെടുപ്പിന് ബിജെപി സുസജ്ജമെന്ന് മുതിർന്നബിജെപി നേതാവും മുൻ കേന്ദ്ര ക്യാബിനറ്റ് മന്ത്രിയുമായ മുഖ്താർ അബ്ബാസ് നഖ്വി ഒരു ദിവസത്തെ സന്ദർശനത്തിനായി വയനാട്ടിലെത്തിയ അദ്ദേഹം കൽപ്പറ്റയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയാണെങ്കിൽ പാർട്ടി സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ മാത്രമല്ല ഇന്ത്യയിലെവിടെയും തിരഞ്ഞെടുപ്പ് വന്നാൽ അത് നേരിടാൻ പാർട്ടി നേതൃത്വം സുസജ്ജമാണ്.നരേന്ദ്രമോദിജിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ 9 വർഷം പൂർത്തീകരിച്ചിരിക്കുകയാണ്. ദൈ വത്തിൻറെ വരദാനമാണ് മോദി എന്ന് അദ്ദേഹം ഈ കാലഘട്ടത്തിൽ തെളിയിച്ചു കഴിഞ്ഞു. ഇന്ന് അദ്ദേഹം ലോക നേതാവാണ്. വ്യവസ്ഥാപിത ജനാധിപത്യ മാർഗത്തിലൂടെ ഉയർന്നുവന്ന വ്യക്തിത്വമാണ് നരേന്ദ്രമോദിയുടെത്. എന്നാൽ രാഹുൽ ഗാന്ധി അങ്ങനെയല്ല. അവസരത്തിലൂടെ ഉയർന്നുവന്ന നേതാവാണ് രാഹുൽ. അതാണ് മോദിയും രാഹുലും തമ്മിലുള്ള വ്യത്യാസം. ഏകഭാരതം ശ്രേഷ്ഠ ഭാരതം എന്ന തത്വത്തിൽ ഊന്നി ഭാരതത്തെ അഴിമതി മുക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ 9 വർഷം ജാതീയതിയും വർഗീയതയും ഭാരതത്തിൽ പഠിക്കു പുറത്താണ് . പ്രധാനമന്ത്രി ഗരീബ്ക ല്യാൺ യോജന വഴി 80 കോടി സാധാരണക്കാർക്ക് ഭക്ഷ്യധാന്യങ്ങൾ നൽകാനായി.12 കോടി വീടുകളിൽ പൈപ്പുകൾ വഴി ശുദ്ധജലം എത്തിച്ചു. പ്രധാനമന്ത്രി ആവാസ് യോജന വഴി മൂന്നു കോടി ജനങ്ങൾക്ക് വീട് നിർമ്മിച്ചു നൽകി. സ്വച്ച് ഭാരത് മിഷൻ വഴി 12 കോടി ശോചാലയങ്ങൾ നിർമ്മിച്ചു. പ്രധാനമന്ത്രി മുദ്ര വായ്പ വഴി 40 കോടി ആളുകൾക്ക് വായ്പ നൽകി കഴിഞ്ഞു. സാമ്പത്തികമായിപിന്നോക്കം നിൽക്കുന്ന 10 കോടി വനിതകൾക്ക് എൽപിജി കണക്ഷൻ നൽകിയിട്ടുണ്ട്. കോവിഡ് കാലത്ത് 220 കോടി ഡോസ് വാക്സിൻ നൽകി ഭാരതം ലോകത്തിനു മാതൃകയായി.ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം 37 കോടി ജനങ്ങൾക്ക് സൗജന്യ ചികിത്സ നൽകാൻ കഴിഞ്ഞു.കിസാൻ സമ്മാന നിധി പ്രകാരം 11 കോടി കർഷകർക്ക് സാമ്പത്തിക സഹായം ലഭിച്ച തായും അദ്ദേഹം പറഞ്ഞു.ഗുസ്തിതാരങ്ങളുടെ സമരമായി ബന്ധപ്പെട്ട ചോദ്യത്തിന് നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നായിരുന്നു അദ്ദേഹത്തിൻറെ മറുപടി. പ്രതിപക്ഷ ഐക്യം ശക്തിപ്പെട്ടതിനാൽ ബിജെപി സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമോ എന്ന് ചോദ്യത്തിന് തീർച്ചയായും അധികാരത്തിൽ എത്തുമെന്ന് മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുമെന്നായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. ജനാധിപത്യ മാർഗത്തിലൂടെ കോൺഗ്രസിനെ ഭാരതത്തിലെ ജനങ്ങൾ തൂത്തെറിഞ്ഞത് രാഹുൽ മറന്നു. വിദേശ രാജ്യങ്ങളിൽ അദ്ദേഹം ഇന്ത്യക്കെതിരെ പോർവിളിക്കുകയാണ്. നഖ്വി പറഞ്ഞു. ബിജെപി ജില്ലാ അധ്യക്ഷൻ കെ പി മധു ഉത്തരമേഖല പ്രസിഡണ്ട് ടി പി ജയചന്ദ്രൻ സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് കെ ശ്രീകാന്ത് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...