മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി

മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടയിൽ മൈസൂർ-കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസിൽ കടത്തുകയായിരുന്ന 1.250 കിലോഗ്രാം കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് മുഹമ്മദ് ശുഹൈബ് ( വയസ്സ് :23/23) സ/ ഒ നാസർ പൂളൊന്ന് കണ്ടി വീട്ടിൽ ഉണ്ണിക്കുളം പി.ഒ, ഉണ്ണിക്കുളം വില്ലേജ്, താമരശ്ശേരി താലൂക്ക്, കോഴിക്കോട് എന്നയാളുടെ പേരിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനൂപ്.വി.പി യും പാർട്ടിയും എൻ.ഡി.പി. എസ്. കേസ് എടുത്തു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ഷാജി പി, അരുൺ പ്രസാദ് ,സിവിൽ എക്സൈസ് ഓഫീസർമാരായ ബാലകൃഷ്ണൻ എം.കെ, ജ്യോതിസ് മാത്യു, ഡ്രൈവർ എം എം ജോയി എന്നിവർ പങ്കെടുത്തു, പ്രതിയെയും, കേസ് റികർഡുകളും തുടർ നടപടികൾക്കായി ബത്തേരി കോടതിയിൽ ഹാജരാക്കും

Leave a Reply

Your email address will not be published. Required fields are marked *