എടവക ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദ്വാരക ആയുര്‍വേദ ആശുപത്രി നേത്രരോഗ വിഭാഗത്തില്‍ 3.75 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച ആധുനിക കാഴ്ച പരിശോധന ഉപകരണമായ ഓട്ടോ കെരാറ്റോ റിഫ്രാക്ടോ മീറ്ററിന്റെയും 6 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച സ്റ്റോര്‍ റൂമിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ശിഹാബ് അയാത്ത് അധ്യക്ഷത വഹിച്ചു നേത്രരോഗ വിഭാഗം മെഡിക്കല്‍ ഓഫീസര്‍ കെ.വി. രേഖ പദ്ധതി വിശദീകരണം നടത്തി. ആയുര്‍വേദ ആശുപത്രിയില്‍ സ്ഥാപിക്കുന്നതിനായി ബഷീര്‍ കാരക്കുനി സംഭാവനയായി നല്കിയ മൂന്ന് റേഡിയോ സെറ്റുകളുടെ വിതരണോദ്ഘാടനവും ചടങ്ങില്‍ നടത്തി. വികസനകാര്യ ചെയര്മാന് ജോര്‍ജ് പടകൂട്ടില്‍, ക്ഷേമകാര്യ ചെയര്‍പേഴ്സണ്‍ ജെന്‍സി ബിനോയ്, പഞ്ചായത്ത് അംഗങ്ങളായ എം.പി വത്സന്, ഷില്‍സണ്‍ കോക്കണ്ടത്തില്‍, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ കെ.പി. യദുനന്ദനന്‍, മെഡിക്കല്‍ ഓഫീസര്‍ കെ.എം. ശ്യാംസുന്ദര്‍, വികസന സമിതി അംഗങ്ങളായ കെ. മുരളീധരന്, കെ.ജെ വര്‍ക്കി, മമ്മൂട്ടി തോക്കന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...