രാജ്യത്തിന് അഭിമാന നേട്ടവുമായി നാട്ടിലെത്തിയ ഷീന ദിനേശിന് സ്വീകരണം നൽകി

.
മാനന്തവാടി: ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യൻ പസഫിക് മാസ്റ്റേഴ്സ് ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി രണ്ടു വെള്ളിമെഡലുകൾ നേടി നാട്ടിൽ തിരിച്ചെത്തിയ മാനന്തവാടി വെള്ളമുണ്ട സ്വദേശിനി ഷീന ദിനേശിന് ഊഷ്മള സ്വീകരണം. വെള്ളമുണ്ട ഗ്രാമ പഞ്ചായത്തംഗം അബ്ദുള്ള കണിയാങ്കണ്ടിയും നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്തധികൃതരും മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികളും ബസ് സ്റ്റാൻഡിൽ ഷീനയെ സ്വീകരിക്കാനെത്തി. . പ്രൊജക്റ്റ് വിഷൻ ജില്ലാ കോഡിനേറ്റർ റഷീന സുബൈർ, പ്രോജക്ട് വിഷൻ വയനാട് ജില്ല മെമ്പർമാരായ ജംഷീദ് കിഴക്കയിൽ, സുബൈർ മാനന്തവാടി, സിറാജുദ്ദീൻ കമ്പളക്കാട്, എന്നിവർ ചേർന്ന് മാനന്തവാടി ബസ്റ്റാൻഡിൽ വന്നിറങ്ങിയ മെഡൽ ജേതാവിനെ സ്വീകരിച്ചു. യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ശിഹാബ് മലബാർ ഷാൾ അണിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *