ഉറക്കാന്‍ ഉമ്മ പാടി തന്ന പാട്ടുകളില്‍ സംഗീതം കണ്ടെത്തിയ ബാല്യകാലത്തിൻ്റെ നൊമ്പരങ്ങളുമായി ഷഹബാസ് പാടി.. തൂമഴയിൽ നനഞ്ഞുതിർന്ന വരികളിൽ. എൻ്റെ കേരളം മേളയിലെ നിറഞ്ഞ സദസ്സും ഷഹബാസിൻ്റെ ഗസലുകളിൽ ഇമ്പമുളള പാട്ടുകളിൽ കോരിത്തരിച്ചു നിന്നു.
പാട്ടുകളിൽ ഗസലാണ് രാജ്ഞി. ദിൽ കി….രാത്ത് സേ… പ്രണയാതുരമായ ഗസൽ ഈരടികളുമായാണ് ഷഹബാസ് രണ്ടാമതും പാടിയത്. താനെ തിരിഞ്ഞും മറിഞ്ഞും തൻ താമരമെത്തയിൽ …. മധുമാസ ചന്ദ്രിക എന്ന പ്രസിദ്ധമായ വരികൾ പാടി മലയാളത്തിലേക്ക് ഗസൽ സായാഹ്നത്തെ ഷഹബാസ് തിരിച്ചെത്തിച്ചു.
പ്രണയ ത്തിന്റെയും വിരഹത്തിന്റെയും ഹൃദയത്തിന്റെ ആഴങ്ങളില്‍ മലയാളികള്‍ കോര്‍ത്തിട്ട മെലഡികളും ഗസലുകളും ഷഹബാസ് അമൻ കോർത്തിട്ടു. കൂട്ടത്തിൽ ബാബുക്കയുടെ ഒരിക്കലും മരിക്കാത്ത പാട്ടുകളും. ഓരോ ഗാനങ്ങളെയും ഹൃദയത്തിലേക്ക് ചേർത്തു വെച്ചാണ് സദസ്സും നിറഞ്ഞ കൈയ്യടി നൽകിയത്. എൻ്റെ കേരളം മെഗാ എക്സിബിഷനിലെ വലിയ പവലിയനെയും ഭേദിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഗസൽ സായാഹ്നത്തിൽ ഷഹബാസിനെ കേൾക്കാൻ ആസ്വാദകർ ഒഴുകിയെത്തിയിരുന്നു. വൈകീട്ടെത്തിയ മഴയെയും കടന്നാണ് ഗസൽ ആസ്വാദകർ തിങ്ങി നിറഞ്ഞത്. ജീവനുള്ള വരികളുടെ നിലയ്ക്കാത്ത താളത്തിൽ തണുത്തു വിരിഞ്ഞ രാവ് പടരുന്നത് വരെയും പാട്ടുകളുടെ താളത്തിലായിരുന്നു സദസ്സ് മുഴുവനും. പ്രമുഖരാണ് ഷഹബാസിന് പിന്നണി സംഗീതം നൽകിയത്. എൻ്റെ കേരളത്തിന് ഈ കലാസന്ധ്യയും അവിസ്മരണീയമായി മാറി. കലാകേരളം അണിനിരന്ന വേദിയാണ് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെ നേതൃത്വത്തിൽ നടക്കുന്ന എൻ്റെ കേരളത്തിന് പുതുമകൾ സമ്മാനിച്ചത്.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...