.
കൽപ്പറ്റ: കേരള-കർണാടക അതിർത്തിയായ
മുത്തങ്ങ വനത്തില് കാര് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്ക്ക് പരിക്കേറ്റു. നെല്ലിയമ്പം സ്വദേശി കളത്തുംപടിയില് അഷറഫ് ദാരിമി(42), ഭാര്യ ജുബൈരിയ (35), മക്കളായ സിനാന് (13), മുഹസിന് (8), ഒരു വയസ്സുള്ള മുഹമ്മദ് അസാന് എന്നിവര്ക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം ബത്തേരിയിലെ സ്വകാര്യ അശുപത്രിയിലും തുടര്ന്ന് അഷറഫ് ദാരിമി, ജുബൈരിയ, സിനാന് എന്നിവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. വൈകുന്നേരമാണ് അപകടമുണ്ടായത്.