.
കൽപ്പറ്റ: വയനാട്ടുകാരായ രണ്ട് യുവാക്കൾ പിറവത്ത് പുഴയിൽ മുങ്ങി മരിച്ചു. ചെറുകാട്ടുർ കുഴിമൂളിൽ വീട്ടിൽ ഡെറിൻ റോജസ് (20), കമ്പളക്കാട് ചുണ്ടക്കര വടക്കേടത്ത് സെബിൻ ജോസ് (20) എന്നിവരാണ് മരിച്ചത്.
എറണാകുളം ഇരുമ്പനത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും. കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമെന്ന് നാട്ടുകാർ പറഞ്ഞു. ഒപ്പമുണ്ടായിരുന്നവരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ പുഴയിലേക്ക് ചാടി, ഇരുവരെയും കരയ്ക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.