കൽപ്പറ്റ: വാകേരി ഗാന്ധിനഗറിൽ കഷകനെ ആക്രമിച്ച കരടിയെ പിടികൂടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വാകേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റ കുമ്പിക്കൽ എബ്രഹാം കൈനാട്ടി ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇദ്ദേഹത്തിന് അടിയന്തരമായി നഷ്ടപരിഹാരം നൽകാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. മാസങ്ങളായി വാകേരി, പാലക്കുറ്റി, മൂടക്കൊല്ലി, ഗാന്ധിനഗർ മേഖലകളിൽ കരടിയുടെ സാന്നിധ്യം സ്ഥിഥിരമായിരുന്നു .കടുവയെ പിടികൂടാൻ നടപടി സ്വീകരിക്കണമെന്ന് നിരവ ധി ആവശ്യപ്പെട്ടിട്ടും വനംവകുപ്പ് നിസംഗത തുടരുകയായിരുന്നു. എത്രയും വേഗം കരടിയെ കൂട് വെച്ച് പിടികൂടി ജനങ്ങളുടെ ആശങ്കയകറ്റണം. അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി. മണ്ഡലം പ്രസിഡൻ്റ് സണ്ണി സെബാസ്റ്റ്യൻ അധ്യക്ഷനായിരുന്നു. വിശ്വാമിത്രൻ വാകേരി, സിബി കുന്നുംപുറം, കെ ജെ സണ്ണി, പി ജെ സി ജോ, സുരേഷ് കൊടൂർ, ഷമീർ ചന്ത പറമ്പിൽ, പി സി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...