മാനന്തവാടി:
കഴിഞ്ഞ ദിവസം മാനന്തവാടി -മൈസൂർ റോഡിൽ വെച്ച് യുവതിയുടെ സ്വർണ്ണമാല പൊട്ടിച്ച കേസിലെ പ്രതി പോലീസ് പിടിയിലായി.
വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന മാനന്തവാടി ഫോറസ്റ്റ് ഓഫീസ് ജീവനക്കാരിയുടെ കഴുത്തിലെ മൂന്ന് പവൻ തൂക്കമുള്ള സ്വർണ മാല കറുത്ത പള്‍സര്‍ ബൈക്കില്‍ വന്ന് പൊട്ടിച്ച് ചെറ്റപ്പാലം ഭാഗത്തേക്ക് കടന്ന് കളഞ്ഞ കേസിലെ പ്രതികളായ സച്ചു @ സജിത്ത് @ ജിം സജിത്ത്, S/o ശശിധരൻ പിള്ള, വ. 36/23, കളിയ്ക്കത്തറ വീട്, കൃഷ്ണപുരം, കായംകുളം കൊല്ലം, ഭാര്യയായ തമിഴ്നാട് സ്വദേശിനി മുതലമ്മാൾ @ അംബിക 42/23 എന്നിവരെ ജില്ലാ പോലീസ് മേധാവി ആർ.. ആനന്ദ് ന്റെ നിര്‍ദേശമനുസരിച്ച് മാനന്തവാടി ഡിവൈഎസ്പി ഷൈജു.പി.എല്‍ ന്റെ നേതൃതത്തില്‍ നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിലൂടെ ഇന്ന് താമരശ്ശേരിയില്‍ വെച്ച് പിടികൂടി. സ്റ്റേഷനില്‍ വിവരം ലഭിച്ചയുടനെ സമീപപ്രദേശങ്ങളിലെ സിസിടിവി ക്യാമറകളും, സംസ്ഥാന-ജില്ലാ അതിര്‍ത്തികളില്‍ സ്ഥാപിച്ചിട്ടുള്ള (Automatic Number Plate Recognition) ക്യാമറകളും വിശദമായി പരിശോധിച്ചും, മറ്റ് ജില്ലകളിലേക്ക് ഉടനടി വിവരങ്ങള്‍ കൈമാറി നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് കൊല്ലം സ്വദേശിയായ സച്ചു എന്ന് വിളിക്കുന്ന സജിത്ത് കുമാർ @ ജിം സജിത്ത് എന്ന് പേരുള്ള ആളാണ് ഈ കുറ്റകൃത്യം നടത്തിയത് എന്ന് ബോധ്യമായത്. ഏപ്രിൽ ഒന്നാം തീയതി ബാവലി ബോർഡർ ചെക്ക് പോസ്റ്റ് വഴി പ്രതി മൈസൂരിലേക്ക് പോകുന്നത് ക്യാമറ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇത് പ്രതിയെ തിരിച്ചറിയാൻ കൂടുതല്‍ സഹായകരമായി. തുടര്‍ന്ന് ജില്ലാ അതിര്‍ത്തികളില്‍ പോലീസ് ശക്തമായ നീരിക്ഷണം നടത്തിയതില്‍ പ്രതി ഇന്നലെ വയനാട് ജില്ല വിട്ട് പോയിട്ടില്ല എന്ന് മനസിലാവുകയും ഇന്ന് ഉച്ചയ്ക്ക് താമരശ്ശേരിയില്‍ വെച്ച് പിടികൂടുകയും ചെയ്തത്. സംസ്ഥാനത്ത് വിവിധ പോലീസ് സ്റ്റേഷനുകളില്‍ സമാനമായ 35 ഓളം കേസുകളില്‍ പ്രതിയായിട്ടുള്ളതും നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളും, കഴിഞ്ഞ നവംബര്‍ മാസം തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത 5 മാല മോഷണ കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിഞ്ഞു വരികയും, പ്രതിയും ഭാര്യ മുതലമ്മാൾ @ അംബികയും ബൈക്കിൽ കറങ്ങി നടക്കുന്നതിനിടയ്ക്ക് ആണ് ഇന്നലെ വീണ്ടും മാനന്തവാടിയില്‍ വെച്ച് പട്ടാപ്പകല്‍ ഫോറസ്റ്റ് ജീവനക്കാരിയുടെ മാലപ്പൊട്ടിച്ചു കടന്ന് കളഞ്ഞത്. ഇന്ന് കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിൽ വച്ചാണ് പ്രതികളെ പോലീസ് പിടികൂടിയത്. മാനന്തവാടി ഡിവൈഎസ്പി പി എൽ ഷൈജുവിന്റെ നേത്യത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സംഘത്തില്‍ മാനന്തവാടി ഇന്‍സ്പെക്ടര്‍ അബ്ദുള്‍ കരീം, എസ്ഐ മാരായ കെ.കെ. സോബിന്‍.എം നൌഷാദ് സിവില്‍ പോലീസ് ഓഫീസര്‍മാരായ വി.ആർ. ദിലീപ് കുമാര്‍. ജാസിം ഫൈസല്‍, വി.കെ.രഞ്ജിത്, എൻ.ജെ. ദീപൂ, ജെറിന്.കെ.ജോണി, കെ.ബി., ബൈജു. നൌഫൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. .
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...