മാനന്തവാടി: മോഡി സർക്കാരിന്റെ ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെ മാനന്തവാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് സംഘടിപ്പിച്ച പാതിരാ സമരം ശ്രദ്ധേയമായി. മണ്ഡലത്തിന്റെ മുക്കുമൂലകളിൽ നിന്ന് ഒഴുകിയെത്തിയ നൂറുകണക്കിന് പ്രവർത്തകർ ജനാധി പത്യ സംരക്ഷകനും രാജ്യത്തിന്റെ പ്രതീക്ഷയുമായ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് രാത്രിയിൽ പ്രതിഷേധ ജ്വാല തീർത്തത്. രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കിയ പാർലമെൻറ് സക്രട്ടറിയറ്റ് നടപടിക്കെതിരെയുള്ള താക്കീതായി പാതിരാ ചൂട്ട് സമരം മാറി. രാജ്യത്തെ കാക്കാനും , ജനാധിപത്യം സംരക്ഷിക്കാനുമുള്ള മുസ്ലിം ലീഗണികളുടെ സമര സന്നദ്ധതക്ക് രാവോ പകലോ നോക്കാറില്ലെന്ന് തെളിയിക്കുന്നതായിരുന്നു മാനന്തവാടി പട്ടണത്തിന് പുതിയൊരനുഭവം സമ്മാനിച്ച് മുസ്ലിം ലീഗ് നടത്തിയ രാത്രിയിലെ പ്രതിഷേധച്ചൂട്ട്. സെഞ്ച്വറി ഹോട്ടൽ പരിസരത്ത് നിന്ന് തീപ്പന്തങ്ങളേന്തി ആരംഭിച്ച മാർച്ച് പോസ്ററ് ഓഫീസ് റോഡ്, ബ്ലോക്ക് ഓഫീസ് റോഡ് ചുറ്റി ഗാന്ധി പാർക്ക് പരിസരത്ത് സമാപിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എൻ. നിസാർ അഹമദ്, സെക്രട്ടറി സി. കുഞ്ഞബ്ദുല്ല, യു.ഡി.എഫ് ചെയർമാൻ പടയൻ മുഹമ്മദ്, മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റ് സി.പി. മൊയ്തു ഹാജി, ജനറൽ സെക്രട്ടറി അസീസ് കോറോം, ട്രഷറർ മുഹമ്മദ് കടവത്ത്, വൈസ് പ്രസിഡന്റുമാരായ കുന്നോത്ത് ഇബ്രാഹിം ഹാജി, ഡി. അബ്ദുല്ല, പി.കെ.അബ്ദുൽ അസീസ്, കൊച്ചി ഹമീദ്, സെക്രട്ടറിമാരായ അഡ്വ. റഷീദ് പടയൻ, വെട്ടൻ അബ്ദുല്ല ഹാജി, ഉസ്മാൻ തരുവണ, നസീർ തോൽപെട്ടി എന്നിവരും ശിഹാബ് മലബാർ, സാലി ദയാരാത്ത്, പി.വി എസ് മൂസ, സുലൈമാൻ മുരിക്കഞ്ചേരി, ആറങ്ങാടൻ മോയി, വെട്ടൻ മമ്മൂട്ടി, അർഷാദ് ചെറ്റപ്പാലം, മോയിൽ കാസിം, സിദ്ദീഖ് തലപ്പുഴ, മുസ്തഫ പാണ്ടിക്കടവ്, ബിസ്മി അനസ്, ശാഹിദ് ആറുവാൾ, ഷഹ്നാസ് ചെറ്റപ്പാലം, മുഹമ്മദലി വാളാട്, പടയൻ മമ്മുട്ടി, ബഷീർ ചിറക്കര, ഉസ്മാൻ പുഴക്കൽ കെ.ടി. മമ്മുട്ടി, പൊരളോത്ത് അഹമദ് തുടങ്ങിയവർ പ്രതിഷേധ ജ്വാലക്ക് നേതൃത്വം നൽകി. ഗാന്ധി പാർക്കിൽ നടന്ന പൊതുസമ്മേളനം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എൻ. നിസാർ അഹമദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.പി. മൊയ്തു ഹാജി അധ്യക്ഷനായിരുന്നു. സി.കുഞ്ഞബ്ദുല്ല, പടയൻ അഹമദ്, എ.എം നിശാന്ത് (കോൺഗ്രസ് ), നാസർ തരുവണ പ്രസംഗിച്ചു. സെക്രട്ടറി അസീസ് കോറോം സ്വാഗതവും വൈസ് പ്രസിഡന്റ് ഹമീദ് കൊച്ചി നന്ദിയും പറഞ്ഞു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...